സൂക്ഷിച്ചോളു, ഞങ്ങള്‍ വരുന്നുണ്ട്; മുന്നറിയിപ്പുമായി ബ്രാവോ

ഇംഗ്ലണ്ടിനെതിരായ വിജയം ലോകകപ്പിനെത്തുന്ന മറ്റ് ടീമുകള്‍ക്കുള്ള വിന്‍ഡീസിന്റെ മുന്നറിയിപ്പാണെന്ന് മുന്‍ താരം കൂടിയായ ഡ്വെയ്ന്‍ ബ്രാവോ
സൂക്ഷിച്ചോളു, ഞങ്ങള്‍ വരുന്നുണ്ട്; മുന്നറിയിപ്പുമായി ബ്രാവോ

കദിനത്തിലെ മികച്ച ടീമായ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസ് പുറത്തെടുത്ത പ്രകടനം ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയില്‍ പിടിക്കാന്‍ കരീബിയന്‍ സംഘത്തിന് സാധിച്ചു. ലോകകപ്പ് അടുത്ത വേളയില്‍ വിന്‍ഡീസ് പുറത്തെടുത്ത പോരാട്ട വീര്യം അവരുടെ പ്രതാപ കാലത്തേക്കുള്ള മടങ്ങി പോക്കിന്റെ സൂചനകളായാണ് ക്രിക്കറ്റ് പണ്ഡിതര്‍ നിരീക്ഷിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരായ വിജയം ലോകകപ്പിനെത്തുന്ന മറ്റ് ടീമുകള്‍ക്കുള്ള വിന്‍ഡീസിന്റെ മുന്നറിയിപ്പാണെന്ന നിരീക്ഷണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം കൂടിയായ ഡ്വെയ്ന്‍ ബ്രാവോ. യുവത്വം നിറഞ്ഞ നിലവിലെ ടീം ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത മികവ് പ്രതീക്ഷ നല്‍കുന്നതാണ്. തകര്‍ച്ചയില്‍ നിന്ന് കരകയറുന്ന ഒരു വിന്‍ഡീസ് സംഘത്തിന്റെ തെളിവാണ് ഇംഗ്ലണ്ടിനെതിരായ വിജയം. യുവ താരങ്ങളും പരിചയ സമ്പന്നരും ചേര്‍ന്ന സന്തുലിതമായ ടീം വിന്‍ഡീസിന് ആത്മവിശ്വാസം നല്‍കുന്നതാണെന്നും ബ്രാവോ വ്യക്തമാക്കി. 

വെറ്ററന്‍ താരവും വെടിക്കെട്ട് ഓപണറുമായ ക്രിസ് ഗെയ്ല്‍ ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമില്‍ മടങ്ങിയത്തിയ ആദ്യ പരമ്പരായായിരുന്നു ഇംഗ്ലണ്ടിനെതിരായ പോരാട്ടം. മാരക ഫോമില്‍ കളിച്ച വെറ്ററന്‍ താരമായിരുന്നു പരമ്പരയിലെ കേമന്‍. ഗെയ്ല്‍ ഫോമിലേക്ക് മടങ്ങിയെത്തിയതോടെയാണ് ലോകകപ്പ് ചിത്രത്തില്‍ വെസ്റ്റിന്‍ഡീസും ഹോട്ട് ഫവറിറ്റുകളാ.യി മാറിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com