ഓസീസിനെ തോല്‍പ്പിച്ചാല്‍ എത്തുക അവര്‍ക്ക് പിന്നില്‍; കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോര്‍ഡ്‌

നാഗ്പൂരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയം പിടിച്ചാല്‍ അത് പരമ്പരയിലെ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കല്‍ മാത്രമല്ല, ചരിത്രവുമാകും
ഓസീസിനെ തോല്‍പ്പിച്ചാല്‍ എത്തുക അവര്‍ക്ക് പിന്നില്‍; കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോര്‍ഡ്‌

നാഗ്പൂരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയം പിടിച്ചാല്‍ അത് പരമ്പരയിലെ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കല്‍ മാത്രമല്ല, ചരിത്രവുമാകും. 500 ഏകദിന ജയങ്ങള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ടീം എന്ന നേട്ടമാണ് കോഹ് ലിയേയും സംഘത്തേയും കാത്തിരിക്കുന്നത്. 

1974ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 962 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ 499 മത്സരങ്ങളില്‍ ജയിച്ചു കയറിയപ്പോള്‍ 414 കളികള്‍ തോറ്റു. ഒരു ജയം കൂടി നേടിയാല്‍, ഓസ്‌ട്രേലിയയ്ക്ക് ശേഷം 500 ഏകദിന ജയങ്ങള്‍ നേടുന്ന ടീം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാക്കാം. 

ഓസ്‌ട്രേലിയ തങ്ങളുടെ 923 ഏകദിനങ്ങളില്‍ നിന്നും 558 ജയമാണ് ഇതുവരെ നേടിയത്. ഹൈദരാബാദില്‍ ജയിച്ചു കയറിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാഗ്പൂരിലും ഇറങ്ങുക. രണ്ടാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനിലെ പരീക്ഷണങ്ങള്‍ ഇന്ത്യ തുടരുവാനാണ് സാധ്യത. വിജയ് ശങ്കര്‍ ടീമില്‍ നിന്നും പുറത്തേക്ക് പോയേക്കും. പകരം റിഷഭ് പന്ത് ഇടം പിടിക്കും. 

രവീന്ദ്ര ജഡേജയ്ക്ക് വീണ്ടും അവസരം ലഭിക്കുമ്പോള്‍, കുല്‍ദീപ്-ചഹല്‍ എന്നിവരില്‍ ഒരാളും പ്ലേയിങ് ഇലവനിലേക്ക് വരും. ഫോമില്ലാതെ വലയുന്ന ശിഖര്‍ ധവാനെ മാറ്റി രാഹുലിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരുവാനുള്ള സാധ്യത വിരളമാണ്. റിസര്‍വ് വിക്കറ്റ് കീപ്പറിന്‍േയും, നാലാം സീമറിന്റേയും കാര്യത്തിലാണ് ലോക കപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് വ്യക്തത വരേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com