നാഗ്പൂര്‍ ഏകദിനം; ടോസ് ഭാഗ്യം ഓസീസിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, പന്തിനെ വീണ്ടും തഴഞ്ഞു

സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ നാഗ്പൂരിലെ പിച്ചില്‍ ആദ്യ ഏകദിനത്തിന് ഇറങ്ങിയ അതേ സംഘത്തിനെ തന്നെയാണ് ഇന്ത്യ കളിപ്പിക്കുന്ന
നാഗ്പൂര്‍ ഏകദിനം; ടോസ് ഭാഗ്യം ഓസീസിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, പന്തിനെ വീണ്ടും തഴഞ്ഞു

500ാം ഏകദിന ജയം തേടി ഇന്ത്യ നാഗ്പൂരില്‍ ഇറങ്ങുമ്പോള്‍ ടോസ് ഭാഗ്യം ഓസ്‌ട്രേലിയയ്ക്ക്. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. 

സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ നാഗ്പൂരിലെ പിച്ചില്‍ ആദ്യ ഏകദിനത്തിന് ഇറങ്ങിയ അതേ സംഘത്തിനെ തന്നെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനിച്ചിരുന്നത്് എന്നാണ് ടോസിന് ശേഷം കോഹ് ലി പറഞ്ഞത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞ് വീഴ്ചയുണ്ടാകും, വരണ്ട പ്രതലവുമാണ് നാഗ്പൂരിലേത്. കളി മുന്നോട്ടുപോകും തോറും പിച്ചിന്റെ അവസ്ഥ വഷളാവും എന്നും കോഹ് ലി ചൂണ്ടിക്കാട്ടി.

ഹൈദരാബാദില്‍ കുല്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി മികവ് കാട്ടിയപ്പോള്‍, വിക്കറ്റ് വീഴ്ത്തുവാനായില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കി ജഡേജ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. ഇതാണ് ജഡേജയെ നാഗ്പൂരിലും പ്ലേയിങ് ഇലവനിലേക്കും എത്തിച്ചത്. 

ഹൈദരാബാദ് ഏകദിനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിജയ് ശങ്കറെ ടീമില്‍ നിന്നുും മാറ്റിനിര്‍ത്തിയേക്കും എന്ന സൂചനയുണ്ടായിരുന്നു. പന്തിന് വീണ്ടും അവസരം പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല.ലോക കപ്പിന് മുന്‍പ് ഇനി നാല് ഏകദിനം മാത്രമാണ് ബാക്കിയെന്നിരിക്കെയാണ് പന്തിന് വീണ്ടും അവസരം നിഷേധിച്ചത്. ജഡേജ, വിജയ് ശങ്കര്‍ എന്നിവരില്‍ ഒരാളെ തെരഞ്ഞെടുക്കുകയാണ് മാനേജ്‌മെന്റ് ലക്ഷ്യമെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com