സ്പിന്നിനെ അതിജീവിക്കണം;രോഹിത്തും ധവാനും മടങ്ങി, പോസിറ്റീവായി കോഹ് ലി

ആറ് പന്തുകള്‍ നേരിട്ട രോഹിത് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഡീപ്പ് തേര്‍ഡ് മാനില്‍ സാംമ്പയുടെ കൈകളിലേക്ക് രോഹിത്തിനെ കമിന്‍സ് എത്തിച്ചു
സ്പിന്നിനെ അതിജീവിക്കണം;രോഹിത്തും ധവാനും മടങ്ങി, പോസിറ്റീവായി കോഹ് ലി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും മടക്കിയാണ് സന്ദര്‍ശകര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നത്. 11 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ കമിന്‍സ് കൂടാരം കയറ്റി. ആറ് പന്തുകള്‍ നേരിട്ട രോഹിത് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഡീപ്പ് തേര്‍ഡ് മാനില്‍ സാംമ്പയുടെ കൈകളിലേക്ക് രോഹിത്തിനെ കമിന്‍സ് എത്തിച്ചു. ഇന്ത്യയില്‍ ഒരു മത്സരത്തില്‍ ആദ്യമായിട്ടാണ്  രോഹിത് ഡക്കാവുന്നത്. 

കോഹ് ലിയും ധവാനും ചേര്‍ന്ന് റണ്‍സ് കണ്ടെത്തി മുന്നോട്ടു പോയെങ്കിലും എട്ടാം ഓവറില്‍ മാക്‌സ്വെല്‍ വില്ലനായി. 21 റണ്‍സ് എടുത്ത് നിന്ന് ധവാനെ മാക്‌സ്വെല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. നാഗ്പൂര്‍ പിച്ചിലെ ധോനിയുടെ മികവാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. നാല് ഇന്നിങ്‌സ് ധോനി ഇവിടെ കളിച്ചതില്‍ രണ്ട് വട്ടം സെഞ്ചുറി പിറന്നിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ബാറ്റ് ചെയ്യുന്ന ടീം വിയര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യാന്‍ എത്തിയതിന് പിന്നാലെ ഇന്ത്യയുടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞിരുന്നു. ഓപ്പണിങ്ങില്‍ ഇന്ത്യയ്ക്ക് തലവേദന തീര്‍ത്താണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയുടെ പോക്ക്. 33 ശതമാനം മാത്രമാണ് 2019ലെ ഇന്ത്യന്‍ ഓപ്പണിങ് ജോഡിയുടെ ശരാശരി. തുടര്‍ന്നും ഇവര്‍ പരാജയപ്പെട്ടാല്‍ രാഹുലിനെ ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com