കുതിച്ച് കുതിച്ച് മുന്‍പേ പോയ പുരുഷ സംഘത്തിന് ഒപ്പമെത്തി; പിന്നെ വനിതാ സൈക്കിളോട്ടക്കാരിയെ തടഞ്ഞു വയ്‌ക്കേണ്ടി വന്നു

മറ്റ് വനിതാ മത്സരാര്‍ഥികളില്‍ നിന്നും രണ്ട് മിനിറ്റിന്റേയും 30 കിലോമീറ്ററിന്റേയും ലീഡ് നികോള്‍ നേടി. പക്ഷേ അപ്പോഴേക്കും പുരുഷ സംഘത്തിനൊപ്പം എത്തിയിരുന്നു നികോള്‍
കുതിച്ച് കുതിച്ച് മുന്‍പേ പോയ പുരുഷ സംഘത്തിന് ഒപ്പമെത്തി; പിന്നെ വനിതാ സൈക്കിളോട്ടക്കാരിയെ തടഞ്ഞു വയ്‌ക്കേണ്ടി വന്നു

വനിതകളുടെ സൈക്കിളോട്ടം ആരംഭിക്കുന്നതിന് പത്ത് മിനിറ്റ് മുന്‍പാണ് പുരുഷന്മാരുടേത് ആരംഭിച്ചത്. പക്ഷേ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ വനിതാ സൈക്കിളോട്ടക്കാരി നികോള്‍ ഹാന്‍സല്‍മന്‍ ആഞ്ഞ് ചവിട്ടി പുരുഷ ടീമിന്റെ ഒപ്പമെത്തി. ഒടുവില്‍ നികോളിനെ തടഞ്ഞ് നിര്‍ത്തുകയല്ലാതെ അധികൃതര്‍ക്ക് മറ്റു മാര്‍ഗമൊന്നുമുണ്ടായില്ല. 

ബെല്‍ജിയത്തിലെ പ്രശസ്തമായ ഒംലൂപ്പ് ഹെറ്റ് ന്യൂബ്ലാഡ് റേസിന് ഇടയിലായിരുന്നു സംഭവം. 120 കിലോമീറ്റര്‍ റേസിലായിരുന്നു നികോള്‍ മത്സരിച്ചിരുന്നത്. മറ്റ് വനിതാ മത്സരാര്‍ഥികളില്‍ നിന്നും രണ്ട് മിനിറ്റിന്റേയും 30 കിലോമീറ്ററിന്റേയും ലീഡ് നികോള്‍ നേടി. പക്ഷേ അപ്പോഴേക്കും പുരുഷ സംഘത്തിനൊപ്പം എത്തിയിരുന്നു നികോള്‍. പുരുഷ ടീമിന്റേയും വനിതാ ടീമിന്റേയും റേസില്‍ ഗ്യാപ് കൊണ്ടുവരുന്നതിനായി നികോളിനെ തടഞ്ഞു നിര്‍ത്തുകയല്ലാതെ വേറെ വഴി അധികൃതര്‍ക്കുണ്ടായില്ല. 

അഞ്ച് മിനിറ്റാണ് നികോളിനെ തടഞ്ഞു നിര്‍ത്തിയത്. എന്നാല്‍ 74ാമതായാണ് നികോള്‍ ഫിനിഷ് ചെയ്തത്. അഞ്ച് മിനിറ്റ് ഗ്യാപ് വന്നത് തന്റെ പ്രകടനത്തെ ബാധിച്ചുവെന്നാണ് നികോള്‍ പറയുന്നത്. എന്നാല്‍ നികോള്‍ ഇങ്ങനെ കുതിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും മത്സരത്തിന്റെ സംഘാടകര്‍ ചിന്തിച്ചിരുന്നില്ലെന്ന് വ്യക്തം. ചിലപ്പോള്‍ ഞാനും എന്റെ ഒപ്പമുള്ള വനിതകളും വേഗക്കാരായിരുന്നിരിക്കാം, അല്ലെങ്കില്‍ പുരുഷന്മാര്‍ പതിയെ പോയതാവാം എന്നുമാണ് നികോള്‍ ഇതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nicole Hanselmann (@nicole_hanselmann) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com