റൊണാള്‍ഡോ കളിച്ചപ്പോള്‍ റയല്‍ 4-1ന് ജയിച്ചു; റോണോ പോയപ്പോള്‍ അയാക്‌സ് 4- 1ന് ജയിച്ചു; ട്രോളിക്കൊന്ന് ആരാധകര്‍

അയാക്‌സ് ആംസ്റ്റര്‍ഡാമിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത് ആഘോഷിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകര്‍
റൊണാള്‍ഡോ കളിച്ചപ്പോള്‍ റയല്‍ 4-1ന് ജയിച്ചു; റോണോ പോയപ്പോള്‍ അയാക്‌സ് 4- 1ന് ജയിച്ചു; ട്രോളിക്കൊന്ന് ആരാധകര്‍

മാഡ്രിഡ്: അയാക്‌സ് ആംസ്റ്റര്‍ഡാമിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത് ആഘോഷിക്കുകയാണ് കട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകര്‍. റയലിനെ ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ താരം ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്ക് ചേക്കറി.

റൊണാള്‍ഡോയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് റയല്‍ മാഡ്രിഡ് താരങ്ങളില്‍ പലരും നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ അയാക്‌സിനെതിരെ ഹാട്രിക്ക് ഗോളുകള്‍ നേടി റയലിനെ 4-1ന് വിജയിപ്പിച്ചിരുന്നു. ഇതെല്ലാം കുത്തിപ്പൊക്കിയാണ് ഫാന്‍സ് ഇപ്പോള്‍ ട്രോളുകളുമായി സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 

ടീമിനെ ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ സിനദിന്‍ സിദാന്റെ മടക്കവും ചില ആരാധകര്‍ ട്രോളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ക്രിസ്റ്റിയാനോ ടീം വിട്ട ശേഷം ഈ സീസണില്‍ സ്പാനിഷ് ലാ ലിഗയിലും മറ്റ് ടൂര്‍ണമെന്റുകളിലൊന്നിലും റയല്‍ ക്ലച്ച് പിടിക്കാത്ത അവസ്ഥയിലാണ്. കോപ ഡെല്‍ റെ പോരാട്ടത്തിലും ലാ ലിഗയിലും അരങ്ങേറിയ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്‌സലോണയോട് അവര്‍ തോല്‍ക്കുകയും ചെയ്തു. അതിനിടെയാണ് ചാംപ്യന്‍സ് ലീഗില്‍ നിന്നുള്ള പുറത്താകലും. ഓരോ സീസണിലും റയലിനായി 50ലധികം ഗോളുകള്‍ നേടുമെന്ന് ഉറപ്പുള്ള താരമായിരുന്നു റൊണാള്‍ഡോ. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യുവന്റസിന് നല്‍കാന്‍ ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് എടുത്ത തീരുമാനത്തെ റയല്‍ ആരാധകര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. പെരസുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നായിരുന്നു റൊണാള്‍ഡോ ടീം വിട്ടതെന്ന വാര്‍ത്തകളും നേരത്തെ വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com