ഐഎസ്എല്‍: ആദ്യസെമിയില്‍ നോര്‍ത്ത് ഈസ്റ്റിന് വിജയം

ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ 82ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഒരുക്കിയ പാസിലൂടെ ബെഗളൂരു എഫ്‌സി സമനില ഗോള്‍ നേടി.
ഐഎസ്എല്‍: ആദ്യസെമിയില്‍ നോര്‍ത്ത് ഈസ്റ്റിന് വിജയം

എസ്എല്‍ മത്സരത്തില്‍ സെമി പട്ടികയില്‍ ഇടം പിടിച്ച് ആദ്യ ടീമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ബെംഗളൂരു എഫ്‌സിഎ 2നെതിരെ ഒരു ഗോളിന് തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സെമിയില്‍ കടന്നത്. 

കളിയുടെ തൊണ്ണൂറാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിഡജയഗോള്‍. ജോണ്‍ ക്രൂസാണ് വിജയഗോള്‍ നേടിയത്. കളിയുടെ ആദ്യ പകുതിയുടെ ഇരുപതാം മിനിറ്റില്‍ ഗോള്‍ നേടി വിജയത്തിന്റെ സൂചന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആരാധകര്‍ക്ക് നല്‍കിയിരുന്നു. 

ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ 82ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഒരുക്കിയ പാസിലൂടെ ബെഗളൂരു എഫ്‌സി സമനില ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ ഫ്രാന്‍സിസ്‌കോ ഹെര്‍ണാണ്ടസിന്റെ വകയായിരുന്നു ഗോള്‍. എന്നാല്‍ എട്ട് മിനിറ്റിനകം ഗോള്‍ മടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സെമിയില്‍ കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com