തകര്‍ത്തടിച്ചു വന്നതാണ്, പക്ഷേ മന്ദാന... ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ പരുങ്ങുന്നു

തകര്‍ത്തു കളിച്ചു തുടങ്ങിയ ഇന്ത്യയുടെ സൂപ്പര്‍ താരം മന്ദാനയെ പെട്ടെന്ന് മടക്കി ഇംഗ്ലണ്ട് വലിയ ഭീഷണി ഒഴിവാക്കി
തകര്‍ത്തടിച്ചു വന്നതാണ്, പക്ഷേ മന്ദാന... ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ പരുങ്ങുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ഇന്ത്യന്‍ വനിതകള്‍ക്ക് തുടക്കത്തിലെ പ്രഹരം. തകര്‍ത്തു കളിച്ചു തുടങ്ങിയ ഇന്ത്യയുടെ സൂപ്പര്‍ താരം മന്ദാനയെ പെട്ടെന്ന് മടക്കി ഇംഗ്ലണ്ട് വലിയ ഭീഷണി ഒഴിവാക്കി. മൂന്ന് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 26 റണ്‍സില്‍ നില്‍ക്കവെയാണ് മന്ദാന മടങ്ങിയത്. ഏഴ് ഓവറിലേക്ക് കളി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

മന്ദാന മടങ്ങിയതിന് പിന്നാലെ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യയ്ക്ക് രണ്ടാമത്തെ വിക്കറ്റും നഷ്ടമായി. രണ്ട് റണ്‍സ് എടുത്ത ജെമീമയേയും കാതറിന്‍ മടക്കി. ജെമിമ മടങ്ങിയതിന് ശേഷം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് ഹര്‍ലീനും മടങ്ങി. 21 പന്തില്‍ നിന്നും 14 റണ്‍സാണ് ഹര്‍ലിന്‍ നേടിയത്. 

അഞ്ച് പന്തില്‍ നിന്നും രണ്ട് സിക്‌സ് പറത്തി 12 റണ്‍സ് എടുത്ത് നില്‍ക്കെയാണ് മന്ദാനയുടെ മടക്കം. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് അടിച്ച് മന്ദാന കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുവാന്‍ ലക്ഷ്യം വെച്ചുവെങ്കിലും ഇംഗ്ലണ്ടിന്റെ കാതറിന്‍ ബ്രന്റ് മന്ദാനയെ എമി ജോന്‍സിന്റെ കൈകളില്‍ എത്തിച്ചു. കര്‍പ്പന്‍ ഫോമില്‍ കളിച്ചു വരുന്ന മന്ദാനയ്ക്ക് പക്ഷേ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം മികവ് പുറത്തെടുക്കുവാനാവുന്നില്ല. 

മന്ദാനയുടെ വിക്കറ്റ് നഷ്ടപ്പെട്ടാല്‍ മികച്ച തകരുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണത്തെ എങ്ങിനെ പ്രതിരോധിക്കുമെന്നതാണ് ആശങ്ക തീര്‍ക്കുന്നത്. ആദ്യ ട്വന്റി20യില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ഗുവാഹട്ടിയില്‍ ജയം പിടിച്ചില്ലെങ്കില്‍ പരമ്പര നഷ്ടമാകും. 

തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ തോല്‍വി നേരിട്ട ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഹര്‍മന്‍പ്രീതിന്റെ അഭാവവും ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നു. ഹര്‍മന് പകരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത മന്ദാന ബാറ്റിങ്ങില്‍ പരാജയപ്പെട്ടുവെങ്കിലും ക്യാപ്റ്റന്‍സിയില്‍ മികവ് കാണിച്ചാല്‍ ഇന്ത്യയ്ക്ക് ജയം പ്രതീക്ഷിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com