വിജയ് ശങ്കറിനെ ഓള്‍ റൗണ്ടറായി കാണരുത്, ബാലാജിയുടെ മുന്നറിയിപ്പ്

ബാറ്റിങ്ങില്‍ കൂടുതല്‍ മികച്ചു വരികയാണ് താരം. ആ സമയം ഓള്‍ റൗണ്ടര്‍ എന്ന ടാഗ് വിജയ് ശങ്കറിന് തിരിച്ചടിയാവരുത് എന്നാണ് ബാലാജി പറയുന്നത്
വിജയ് ശങ്കറിനെ ഓള്‍ റൗണ്ടറായി കാണരുത്, ബാലാജിയുടെ മുന്നറിയിപ്പ്

നാഗ്പൂര്‍ ഏകദിനത്തില്‍ അവസാന ഓവറില്‍ വിജയ് ശങ്കര്‍ ഇന്ത്യയുടെ ഹീറോ ആയി. ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ വിജയ് ശങ്കര്‍ എന്തായാലും ഉണ്ടാവണം എന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ വിജയ് ശങ്കര്‍ക്ക് ഓള്‍ റൗണ്ടര്‍ ടാഗ് നല്‍കുന്നതിനെതിരെ ഇപ്പോള്‍ പ്രതികരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി. 

വിജയ് ശങ്കറിനെ ഓള്‍ റൗണ്ടറായി പരിഗണിക്കുന്നത് കുറച്ചു കടന്നു പോയെന്നാണ് തമിഴ്‌നാട് ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ച് കൂടിയായ ബാലാജി പറയുന്നത്. മികച്ച ബാറ്റ്‌സ്മാനും, കഴിവുള്ള ബൗളറുമാണ് വിജയ്. ബാറ്റിങ്ങില്‍ കൂടുതല്‍ മികച്ചു വരികയാണ് താരം. ആ സമയം ഓള്‍ റൗണ്ടര്‍ എന്ന ടാഗ് വിജയ് ശങ്കറിന് തിരിച്ചടിയാവരുത് എന്നാണ് ബാലാജി പറയുന്നത്. 

ഹര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം, ഓള്‍ റൗണ്ടര്‍ ടാഗില്‍ വിജയ് ശങ്കറും ഇംഗ്ലണ്ടിലേക്ക് പറന്നേക്കും എന്നും വിലയിരുത്തലുകള്‍ ഉയരുമ്പോഴാണ് ബാലാജിയുടെ വാക്കുകള്‍. ബാലാജിയുടേതിന് സമാനമായി സഞ്ജയ് മഞ്ജരേക്കറും പ്രതികരിച്ചിരുന്നു. വിജയ് ശങ്കര്‍ എന്ന ഓള്‍ റൗണ്ടറെ മറക്കാം, വിജയ് ശങ്കര്‍ എന്ന ബാറ്റ്‌സ്മാനില്‍ ശ്രദ്ധ കൊടുക്കാം എന്നായിരുന്നു മഞ്ജരേക്കറുടെ വാക്കുകള്‍. 

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വിജയ്ക്ക് പ്രതിഭാസമാകാം. ബാറ്റുകൊണ്ടും ബോളുകൊണ്ടും വിജയ് ടീമിന് സംഭാവന നല്‍കുന്നുണ്ട്. നാലാം സീമര്‍ എന്ന നിലയിലും വിജയിയെ പരിഗണിക്കാം. എന്നാല്‍ ബൗളിങ്ങില്‍ അതില്‍ കൂടുതല്‍ വിജയിയില്‍ നിന്നും പ്രതിക്ഷിക്കുവാനാവില്ലെന്നാണ് ബാലാജി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com