സ്റ്റോയ്നിസിനോടാണ്... ദയവ് ചെയ്ത് ഇനി ഹാഫ് സെഞ്ചുറി അടിക്കരുത്, ഓസീസ് തോൽക്കും!!

നാണക്കേടിന്റെ ഒരു റെക്കോർഡാണ് താരത്തിന്റെ പേരിൽ പിറന്നത്. സ്റ്റോയ്നിസ് ഹാഫ് സെഞ്ചുറി പിന്നിട്ട ഒറ്റ മത്സരത്തിൽ പോലും ഓസീസ് ജയിച്ചിട്ടില്ലെന്ന് കണക്കുകൾ സഹിതമാണ് ആരാധകർ
 സ്റ്റോയ്നിസിനോടാണ്... ദയവ് ചെയ്ത് ഇനി ഹാഫ് സെഞ്ചുറി അടിക്കരുത്, ഓസീസ് തോൽക്കും!!

മാർക്കസ്‌ സ്റ്റോയ്നിസിന് നേരെയാണ് ഇക്കുറി ആരാധകരുടെ ചൂണ്ടു വിരൽ നീളുന്നത്. ജയിക്കുമെന്ന് ഉറപ്പായിരുന്ന മത്സരം തോറ്റതിന് പിന്നിൽ സ്റ്റോയ്നിസിന്റെ തകർപ്പൻ കളിയാണെന്നാണ് ആരാധകരുടെ പക്ഷം. 52 റൺസെടുത്ത് സ്റ്റോയ്നിസ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോപ് സ്കോറർ ആയെങ്കിലും കാര്യമുണ്ടായില്ല.

നാണക്കേടിന്റെ ഒരു റെക്കോർഡാണ് താരത്തിന്റെ പേരിൽ പിറന്നത്. സ്റ്റോയ്നിസ് ഹാഫ് സെഞ്ചുറി പിന്നിട്ട ഒറ്റ മത്സരത്തിൽ പോലും ഓസീസ് ജയിച്ചിട്ടില്ലെന്ന് കണക്കുകൾ സഹിതമാണ് ആരാധകർ പറയുന്നത്. 26 ഏകദിനങ്ങളിൽ ഇതുവരെ കളിച്ച സ്റ്റോയ്നിസ് ഒരു സെഞ്ചുറിയും ആറ് അർധ സെഞ്ചുറികളുമാണ് നേടിയത്. ഈ മത്സരങ്ങളിലെല്ലാം ടീം തോറ്റു.

ന്യൂസിലൻഡിനെതിരെ 146 നോട്ട് ഔട്ട് -2017,നാല് തവണ ഇം​ഗ്ലണ്ടിനെതിരെ 62,60 , 56,87, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 63, ഇന്നലെ ഇന്ത്യയ്ക്കെതിരെ 52 എന്നിങ്ങനെയാണ് ആ കണക്ക്. 

സ്റ്റോയ്നിസ് ഈ റെക്കോർഡ് പട്ടികയിൽ ഒറ്റയ്ക്കല്ല. ഓസ്ട്രേലിയയിൽ നിന്ന് തന്നെ ഒരു പിടി താരങ്ങൾ ഈ ലിസ്റ്റിലുണ്ട്. പക്ഷേ ലോക വ്യാപകമായ കണക്കെടുത്താൽ  ഒന്നാം സ്ഥാനത്തുള്ളത് സാക്ഷാൽ സച്ചിൽ തെൻഡുൽക്കറാണ് എന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇന്ത്യ തോറ്റ 49 മത്സരങ്ങളുടെ കണക്കെടുത്താൽ സച്ചിൽ അതിലെല്ലാം 50 കടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com