ഇന്ത്യന്‍ ഹോക്കി താരങ്ങളോടാണ്; വിരാട് കോഹ്‌ലി മതി, ഹര്‍ദിക് പാണ്ഡ്യ വേണ്ട

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ പോലെ പെരുമാറണം. ഹര്‍ദിക് പാണ്ഡ്യയെ പോലെ അല്ല
ഇന്ത്യന്‍ ഹോക്കി താരങ്ങളോടാണ്; വിരാട് കോഹ്‌ലി മതി, ഹര്‍ദിക് പാണ്ഡ്യ വേണ്ട

ബംഗളൂരു: മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ പോലെ പെരുമാറണം. ഹര്‍ദിക് പാണ്ഡ്യയെ പോലെ അല്ല. ഇന്ത്യന്‍ ഹോക്കി ടീമിലെ 33 താരങ്ങള്‍ക്കാണ് ഇങ്ങനെ നിര്‍ദേശം ലഭിച്ചത്. 

ബംഗളൂരുവില്‍ നടക്കുന്ന ദേശീയ ക്യാമ്പിന്റെ ഭാഗമായി ഹോക്കി ടീമിലെ താരങ്ങള്‍ക്കായി സംഘടിപ്പിച്ച മാധ്യമ ശില്‍പ്പശാലയിലാണ് ഈ ഉദാഹരണം. ഇന്ത്യന്‍ താരമെന്ന നിലയില്‍ പുറത്ത് എന്തൊക്കെ പറയണം പറയാതിരിക്കണം തുടങ്ങിയ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കി. 

ഒരു മത്സരത്തില്‍ പരാജയപ്പെടുമ്പോള്‍ മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോഹ്‌ലിയില്‍ നിന്ന് പഠിക്കണം. അതേസമയം ടിവി ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി  പുലിവാല്‍ പിടിച്ച ഹര്‍ദിക് പാണ്ഡ്യയെ പോലെ പെരുമാറരുതെന്ന മുന്നറിയിപ്പും അധികൃതര്‍ താരങ്ങള്‍ക്ക് നല്‍കുന്നു.

ശില്‍പ്പശാലയുടെ ഭാഗമായി 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് തോറ്റ ശേഷം കോഹ്‌ലി നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ താരങ്ങളെ കാണിച്ചു. ഒരു സുപ്രധാന മത്സരത്തില്‍ പരാജയപ്പെടുമ്പോള്‍ താരങ്ങള്‍ എപ്രകാരം പ്രതികരിക്കണമെന്ന് കാണിക്കാനായിരുന്നു ഈ വീഡിയോ പ്രദര്‍ശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സമീപ കാലത്ത് ഒരു അവാര്‍ഡ് ചടങ്ങില്‍ വച്ച് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പ്രദര്‍ശിപ്പിച്ചു. ഫോമില്ലാതിരുന്ന സമയത്തെ മാനസികാവസ്ഥയെ കുറിച്ചായിരുന്നു ദ്യോക്കയുടെ പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com