പുതിയൊരു ആശയവുമായി കോഹ് ലിയും ധോനിയും;റാഞ്ചിയില്‍ അതിന്റെ തുടക്കം, പട്ടാളത്തൊപ്പിയുമായി കളി

ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ഏതെങ്കിലും ഒരു മത്സരത്തില്‍ പട്ടാളത്തൊപ്പിയണിഞ്ഞാവും ഇന്ത്യന്‍ ടീം ഇറങ്ങുക
പുതിയൊരു ആശയവുമായി കോഹ് ലിയും ധോനിയും;റാഞ്ചിയില്‍ അതിന്റെ തുടക്കം, പട്ടാളത്തൊപ്പിയുമായി കളി

റാഞ്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ പട്ടാളത്തൊപ്പിയാവും ഇന്ത്യന്‍ താരങ്ങളുടെ തലയില്‍. ഇന്ത്യന്‍ നായകന്‍ കോഹ് ലിയുടേയും, ലെഫ്‌നന്റ് കേണല്‍ എം.എസ്.ധോനിയുടേയും തലയില്‍ വിരിഞ്ഞ ആശയമാണ് ഇത്. ഇന്ത്യന്‍ സൈന്യത്തിന് ഇങ്ങനെ ആദരവര്‍പ്പിക്കാനാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്. 

ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ഏതെങ്കിലും ഒരു മത്സരത്തില്‍ പട്ടാളത്തൊപ്പിയണിഞ്ഞാവും ഇന്ത്യന്‍ ടീം ഇറങ്ങുക. ഓസ്‌ട്രേലിയയുടെ പിങ്ക് ടെസ്റ്റും, സൗത്ത് ആഫ്രിക്കയുടെ പിങ്ക് ഏകദിനവും പോലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്കും വരുന്നത്. 

സൈന്യത്തോടുള്ള ധോനിയുടെ അടുപ്പം വ്യക്തമാണ്. ധോനിയുടെ സിറ്റിയില്‍ തന്നെ സൈന്യത്തിന് ആദരവര്‍പ്പിച്ചുകൊണ്ടുള്ള ഇതുപോലൊരു നീക്കം തുടങ്ങുകയാണ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ധോനി ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യം കാക്കുവാന്‍ ഇറങ്ങിയാലും അത്ഭുതപ്പെടുവാന്‍ ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. 

സൈന്യത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ് ഇതിലൂടെ. സൈനീകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ആദരവാണ്. വീരമൃത്യുവരിച്ച ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി സാമ്പത്തികമായി സഹായം നല്‍കാന്‍ എല്ലാവരേയും പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 

ധോനിയായിരിക്കും ടീം അംഗങ്ങള്‍ക്ക് ഈ തൊപ്പി വിതരണം ചെയ്യുക. കമന്ററി ടീമിലെ ഇന്ത്യന്‍ മുന്‍ താരങ്ങളും ഈ തൊപ്പി ധരിച്ചിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. നൈക്കുമായി നേരിട്ട് ബന്ധപ്പെട്ട് കോഹ് ലിയും ധോനിയും ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തൊപ്പിയുടെ ഡിസൈനില്‍ ഉള്‍പ്പെടെ ഇരുവരും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com