വിരാട് കോലിക്ക് സെഞ്ച്വുറി; വിജയപ്രതീക്ഷയോടെ ഇന്ത്യ

വിരാട് കോലിക്ക് സെഞ്ച്വുറി; വിജയപ്രതീക്ഷയോടെ ഇന്ത്യ

ഏകദിനത്തില്‍ കോലി 41ാം സെഞ്ചുറി തികച്ചു. പരമ്പരയിലെ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്

റാഞ്ചി: ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 314 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയെ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ട്രാക്കിലാക്കി ക്യാപ്റ്റന്‍ വിരാട് കോലി. ഏകദിനത്തില്‍ കോലി 41ാം സെഞ്ചുറി തികച്ചു. പരമ്പരയിലെ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

85 പന്തില്‍ നിന്ന് 14 ബൗണ്ടറികളോടെയാണ് കോലി 41ാം ഏകദിന സെഞ്ചുറി തികച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയിലാണ്. വിജയത്തിലേക്ക് ഇനി 90 പന്തുകളില്‍ നിന്ന് 123 റണ്‍സ് കൂടി വേണം. കോലിക്കൊപ്പം ഒമ്പത് റണ്‍സുമായി വിജയ് ശങ്കറാണ് ക്രീസില്‍. 

27 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി  ധോനി സഖ്യം 86 റണ്‍സ് വരെയെത്തിച്ചു. ധോനിയെ പുറത്താക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 42 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം ധോനി 26 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി  കേദാര്‍ ജാദവ് സഖ്യം ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ 39 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ജാദവിനെ സാംപ വിക്കറ്റിനു മുന്നില്‍ കുടുക്കി. കോലിക്കൊപ്പം 88 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ജാദവ് പുറത്തായത്. ശിഖര്‍ ധവാന്‍ (1), രോഹിത് ശര്‍മ (14), അമ്പാട്ടി റായുഡു (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തിരുന്നു. കന്നി സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജ, അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എന്നിവരുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com