വീരാടിന്റെ ഒറ്റയാന്‍ പോരാട്ടം വെറുതെയായി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി 

വീരാട് കോലി ഒറ്റയ്ക്ക് നിന്ന് നേടി സെഞ്ച്വുറി പാഴായി - മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
വീരാടിന്റെ ഒറ്റയാന്‍ പോരാട്ടം വെറുതെയായി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി 

റാഞ്ചി: വീരാട് കോലി ഒറ്റയ്ക്ക് നിന്ന് നേടി സെഞ്ച്വുറി പാഴായി. മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. തുടക്കത്തിലെ തർച്ചയും വാലറ്റത്തിന്റെ ദയനീയ പരാജയവുമാണ് ഇന്ത്യൻ തോൽവിക്ക് ആധാരം.314 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 281സ് നേടാനെ കഴിഞ്ഞുള്ളു.  32 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. 

വിജയ്ശങ്കറും കേ​ദാർ ജാ​ദവും, ധോണിയും, രവീന്ദ്ര ജഡേജയുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുത്. ഇന്നത്തെ മത്സരത്തിലെ സെഞ്ച്വുറിയോടെ കോലി ഏകദിനത്തില്‍ കോലി 41ാം സെഞ്ചുറി തികച്ചു. പരമ്പരയിലെ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

ഓപ്പണർമാരായ ആരോൺ ഫിഞ്ച് (93), ഉസ്മാൻ ഖ്വാജ(104) എന്നിവരാണ് ഇന്ത്യൻ ബൗളിങ് നിരയെ കൂസാതെ കംഗാരുക്കൾക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 193 റൺസിൻെറ കൂട്ടുകെട്ടാണ് ഇരുവരും പുറത്തെടുത്തത്.32ാമത്തെ ഓവറിലാണ് ഒന്നാം വിക്കറ്റ്​ വീണത്​. നിർണായക ഏകദിന മൽസരത്തിൽ ടോസ്​ നഷ്​ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ്​ ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു​. 93 റൺസെടുത്ത ആരോൺ ഫിഞ്ച്​ കുൽദീപ്​ യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് പുറത്തായത്. 

പിന്നീട് ഖ്വാജ ഗ്ലെൻ മാക്സ്വെല്ലിനൊപ്പം (47) ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. മുഹമ്മദ് ഷമി ഖ്വാജയെ പുറത്താക്കി ആസ്ട്രേലിയക്ക് പ്രഹരമേൽപിച്ചു. ധോണിയുടെ സ്റ്റംപിങ്ങിൽ മാക്സ് വെല്ലും പുറത്തായതോടെ ആസ്ട്രേലിയൻ സ്കോറിങ്ങിൻെറ വേഗം കുറഞ്ഞു. പിന്നീട് വന്നവർക്കാർക്കും റൺസ് ഉയർത്താനായില്ല. ഷോൺ മാർഷ് (7), പീറ്റർ ഹാൻസ്കൊമ്പ്(0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. പുറത്താകാതെ നിന്ന മാർകസ് സ്റ്റോയിനിസ്(31), അലക്സ് കാരി(21) എന്നിവർ അവസാന ഓവറുകളിൽ മികവ് പുറത്തെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com