ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിക്കുന്നു; സൈനയും ശ്രീകാന്തും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നിന്ന് പുറത്ത്

ലോക ഒന്നാം നമ്പര്‍താരമായ തായ്വാന്റെ തായ് സു യിങിന് നേരിയ വെല്ലുവിളികള്‍ പോലും ഉയര്‍ത്താതെയാണ് സൈന കീഴടങ്ങിയത്. സു യിങിനെതിരെ  പന്ത്രണ്ടാം തവണയാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. 
ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിക്കുന്നു; സൈനയും ശ്രീകാന്തും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നിന്ന് പുറത്ത്


ബിര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു കൊണ്ട് സൈന നെഹ്വാളും കെ ശ്രീകാന്തും പുറത്തായി. പത്ത് ലക്ഷം രൂപയാണ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക.

ലോക ഒന്നാം നമ്പര്‍താരമായ തായ്വാന്റെ തായ് സു യിങിന് നേരിയ വെല്ലുവിളികള്‍ പോലും ഉയര്‍ത്താതെയാണ് സൈന കീഴടങ്ങിയത്. സു യിങിനെതിരെ  പന്ത്രണ്ടാം തവണയാണ് താരത്തിന്റെ തോല്‍വി. ഇരുവരും തമ്മില്‍  മത്സരിച്ചതില്‍ ആകെ അഞ്ച് തവണ മാത്രമാണ് സൈനയ്ക്ക് വിജയിക്കാനായത്. 2015 ന് ശേഷം ഒരിക്കല്‍ പോലും യിങിനെ മുട്ടുകുത്തിക്കാന്‍ സൈനയ്ക്കായില്ല. ശാരീരികാസ്വാസ്ഥ്യം കാരണമാണ് യിങിനെതിരെ ഇന്ന് മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് സൈന പിന്നീട് പറഞ്ഞു.

ജാപ്പനീസ് താരമായ മൊമോതയോട് ഇത് ആറാം തവണയാണ ശ്രീകാന്ത് തോല്‍ക്കുന്നത്. നന്നായി പൊരുതി നിന്നെങ്കിലും ബ്രേക്ക് പോയന്റ് നഷ്ടമായതോടെ മത്സരം ശ്രീകാന്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com