പുരുഷന്മാര്‍ക്ക് തുല്യമായ വേതനം വേണം; യുഎസ് ഫുട്‌ബോള്‍ ഫെഡറേഷനെതിരെ വനിതാ ഫുട്‌ബോള്‍ ടീം

വേതനത്തിലെ തരംതിരിവ് ചൂണ്ടിക്കാട്ടി ഫുട്‌ബോള്‍ ഫെഡറേഷന് എതിരെ അവര്‍ ലിംഗ വിവേചനത്തിന് പരാതി നല്‍കി
പുരുഷന്മാര്‍ക്ക് തുല്യമായ വേതനം വേണം; യുഎസ് ഫുട്‌ബോള്‍ ഫെഡറേഷനെതിരെ വനിതാ ഫുട്‌ബോള്‍ ടീം

തുല്യവേതനം ആവശ്യപ്പെട്ട് ഫുട്‌ബോള്‍ ഫെഡറേഷനെതിരായ നിയമപോരാട്ടവുമായി അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീം. ലോക കപ്പ് ഫുട്‌ബോളിലെ നിലവിലെ ചാമ്പ്യന്മാര്‍ കിരീടം നിലനിര്‍ത്തുവാന്‍ ലക്ഷ്യം വയ്ക്കുന്നതിന് ഇടയിലാണ് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ പരാതിയുമായി എത്തുന്നത്. 

അമേരിക്കന്‍ പുരുഷ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് നല്‍കുന്ന അതേ പ്രതിഫലം തങ്ങള്‍ക്കും നല്‍കണം എന്നാണ് വനിതാ ടീമിന്റെ ആവശ്യം. വേതനത്തിലെ തരംതിരിവ് ചൂണ്ടിക്കാട്ടി ഫുട്‌ബോള്‍ ഫെഡറേഷന് എതിരെ അവര്‍ ലിംഗ വിവേചനത്തിന് പരാതി നല്‍കി. 

സമത്വത്തിനും, മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേത് എന്നാണ് അമേരിക്കന്‍ വിങ്ങര്‍ മേഗന്‍ റാപിനോ പറയുന്നത്. യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ വനിതാ ദിനത്തിന്റെ അന്നാണ് ഫുട്‌ബോള്‍ ടീം ഫെഡറേഷനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

വനിതാ ഫുട്‌ബോള്‍ ടീം ഒരു വര്‍ഷം 20 സൗഹൃദ മത്സരങ്ങള്‍ കളിച്ചതില്‍ 20ലും ജയിച്ചാല്‍ 99,000 ഡോളര്‍ വരെയാണ് ലഭിക്കുക. പുരുഷ ടീമാണ് ഇങ്ങനെ ജയിക്കുന്നത് എങ്കില്‍ അവര്‍ക്ക് 263,320 ഡോളര്‍ ലഭിക്കുന്നു. 2014ലെ ബ്രസീല്‍ ലോക കപ്പില്‍ യുഎസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയപ്പോള്‍ 5.4 മില്യണ്‍ ഡോളറാണ് പെര്‍ഫോമന്‍സ് ബോണസായി പുരുഷ ടീമിന് നല്‍കിയത്. എന്നാല്‍ 2015 ലോക കപ്പില്‍ കിരീടം നേടിയ യുഎസ് വനിതാ ടീമിന് നല്‍കിയത് 1.72 മില്യണ്‍ ബോണസാണെന്നും വനിതാ ടീം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com