കരണ്‍ ജോഹര്‍ കൊടുത്ത പണിയൊക്കെ മറന്നു, ഇപ്പോള്‍ കരണിനൊപ്പം ചുവടുവെച്ച് ഹര്‍ദിക്‌

സച്ചിന്‍ തെണ്ടുല്‍ക്കര്‍, ലങ്കന്‍ മുന്‍ താരം മഹേല ജയവര്‍ധനെ, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, രഹാനെ എന്നിവരും വിവാഹാഘോഷത്തില്‍ പങ്കെടുക്കുവാനെത്തി
കരണ്‍ ജോഹര്‍ കൊടുത്ത പണിയൊക്കെ മറന്നു, ഇപ്പോള്‍ കരണിനൊപ്പം ചുവടുവെച്ച് ഹര്‍ദിക്‌

കരിയറിലെ ഇരുണ്ട ദിനങ്ങളിലേക്ക് ഹര്‍ദിക് പാണ്ഡ്യയെ തള്ളി വിട്ടതായിരുന്നു കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോ. ഹര്‍ദിക്കിന്റെ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ വിമര്‍ശനം നേരിട്ടപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഹര്‍ദിക്കിന് മാറി നില്‍ക്കേണ്ടി വന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിയ ഹര്‍ദിക് വീണ്ടും കരണിനൊപ്പം ചേരുകയാണ്. മുകേഷ് അംബാനിയുടെ മകന്‍ ആകാഷ് അംബാനിയുടെ വിവാഹാഘോഷത്തില്‍ കരണിനൊപ്പം തകര്‍ത്ത് ഡാന്‍സ് കളിച്ചാണ് ഹര്‍ദിക് വരുന്നത്. 

ക്രുനാലിന് ഒപ്പമാണ് ഹര്‍ദിക് വിവാഹാഘോഷത്തിലേക്ക് എത്തിയത്. ഹര്‍ദിക്കിനെ കൂടാതെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ മറ്റ് കളിക്കാരും അവിടേക്കെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ലങ്കന്‍ മുന്‍ താരം മഹേല ജയവര്‍ധനെ, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, രഹാനെ എന്നിവരും വിവാഹാഘോഷത്തില്‍ പങ്കെടുക്കുവാനെത്തി. 

വരന്‍ ആകാശ് അംബാനി വരുമ്പോഴാണ് ഹര്‍ദിക് കരണിനൊപ്പം ചുവടുവെച്ചത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഹര്‍ദിക് ചുവടുവയ്ക്കുന്ന വീഡിയോകള്‍ വൈറലായി കഴിഞ്ഞു. കളിക്കളത്തിലേക്ക് വരുമ്പോള്‍ തോളിനേറ്റ പരിക്കിനെ തുടര്‍ന്ന്‌ വിശ്രമിക്കുകയാണ് ഹര്‍ദിക്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Weddingz.in (@weddingz.in) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com