'ധോണി ഇതിഹാസമാണ്, പന്തുമായി താരതമ്യം ചെയ്യുന്നത് അനീതി'; വിമര്‍ശനവുമായി ഭരത് അരുണ്‍

ലെജന്റായ ധോണിയെ പുതുമുഖതാരമായ ഋഷഭ് പന്തുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് ഭരത് അരുണ്‍ പറഞ്ഞത്
'ധോണി ഇതിഹാസമാണ്, പന്തുമായി താരതമ്യം ചെയ്യുന്നത് അനീതി'; വിമര്‍ശനവുമായി ഭരത് അരുണ്‍

ന്യൂഡല്‍ഹി; ഋഷഭ് പന്തിനെ എംഎസ് ധോണിയുമായി താരതമ്യം ചെയ്യുന്നത് അനീതിയാണെന്ന് ഇന്ത്യയുടെ ബോളിങ് കോച്ച് ഭരത് അരുണ്‍. ഓസ്‌ട്രേലിയയുമായുള്ള അഞ്ചാം ഏകദിനത്തിന് മുന്നോടിയായാണ് ധോണിയേയും പന്തിനേയും താരതമ്യം ചെയ്യുന്നതിലെ അനിഷ്ടം തുറന്നു പറഞ്ഞത്. ലെജന്റായ ധോണിയെ പുതുമുഖതാരമായ ഋഷഭ് പന്തുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് ഭരത് അരുണ്‍ പറഞ്ഞത്. 

'ധോണിയേയും പന്തിനേയും താരതമ്യം ചെയ്യുന്നത് അനീതിയാണ്. ധോണി വളരെ വലിയ ആളാണ്. അദ്ദേഹമൊരു ഇതിഹാസമാണ്. വിക്കറ്റിന് പിന്നിലെ അദ്ദേഹത്തിന്റെ വര്‍ക്ക് മാതൃകാപരമാണ്.' ഭരത് അരുണ്‍ പറഞ്ഞു. 

ഓസ്‌ട്രേലിയയുമായുള്ള നാലാം ഏകദിനത്തില്‍ ധോണിയ്ക്ക് പകരം പന്താണ് ഇറങ്ങിയത്. താരത്തില്‍ നിന്നുണ്ടായ പിഴവുകളാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പന്ത് സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കിയപ്പോഴെല്ലാം ധോണി, ധോണി എന്ന വിളികളോടെയാണ് മൊഹാലി സ്‌റ്റേഡിയം പ്രതികരിച്ചത്. പന്തിന്റെ നാലാം ഏകദിനമായിരുന്നു മൊഹാലിയിലേത്. എന്നാല്‍ ഇരുപത്തൊന്ന് വയസ് മാത്രം പ്രായമുള്ള പന്തിനെ ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഒരുവിഭാഗം ആരാധകര്‍ പറയുന്നുണ്ട്. ധോണിക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ് പന്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com