അഞ്ചാം ഏകദിനം; ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, ജഡേജയും ഷമിയും മടങ്ങിയെത്തി

രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴേക്കും പിച്ചില്‍ കൂടുതല്‍ വിളളലുകള്‍ വരില്ലെന്നും, മഞ്ഞിന്റെ പ്രശ്‌നം ഉണ്ടാവില്ലെന്നുമാണ് കരുതുന്നത്
അഞ്ചാം ഏകദിനം; ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, ജഡേജയും ഷമിയും മടങ്ങിയെത്തി

പരമ്പര വിജയയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് ഓസ്‌ട്രേലിയയ്ക്ക്.ടോസ് ജയിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഫിറോസ് ഷാ കോട്‌ലയിലെ ഡ്രൈ പിച്ചില്‍ വലിയ സ്‌കോര്‍ ഉയര്‍ത്തി അത് പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്ന് ഓസീസ് നായകന്‍ ഫിഞ്ച് പറഞ്ഞു. 

കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഇവിടെ അധികം മത്സരങ്ങള്‍ നടന്നിട്ടില്ല. ബാറ്റിങ്ങില്‍ ലഭിക്കുന്ന അവസരമെല്ലാം പ്രയോജനപ്പെടുത്തുകയാണ് ഇവിടെ വേണ്ടത് എന്നും ഫിഞ്ച് പറഞ്ഞു. ടോസ് ലഭിച്ചാല്‍ ബാറ്റിങ് തെരഞ്ഞെടുത്തേനെ എന്നാണ് ഇന്ത്യന്‍ നായകനും പ്രതികരിച്ചത്. 

രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴേക്കും പിച്ചില്‍ കൂടുതല്‍ വിളളലുകള്‍ വരില്ലെന്നും, മഞ്ഞിന്റെ പ്രശ്‌നം ഉണ്ടാവില്ലെന്നുമാണ് കരുതുന്നത്. നോക്കൗട്ട് ഗെയിം പോലെയാണ് ഇന്നത്തെ കളി. അവരെ ഞങ്ങള്‍ക്ക് കുറച്ച ടോട്ടലില്‍ തളയ്ക്കണം. ലോകത്തിലെ മികച്ച ചെയ്‌സിങ് ടീം ആണ് ഇന്ത്യ. കഴിഞ്ഞു കുറേ കളികള്‍ ഞങ്ങളുടെ വഴി വന്നില്ല. എങ്കിലും ലോക കപ്പിലേക്ക് എങ്ങിനെ പോണം എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട് എന്നും കോഹ് ലി പറഞ്ഞു. 

ഇന്ത്യന്‍ ടീമിലേക്ക് മുഹമ്മദ് ഷമി മടങ്ങി എത്തി. സ്പിന്‍ നിരയില്‍ കുല്‍ദീപിന് പിന്തുണയുമായി ജഡേജയുണ്ടാവും. ഭുവിയും ബൂമ്രയും ഷമിയും ഉള്‍പ്പെടുന്ന പേസ് നിരയ്ക്ക് ലോക കപ്പിന് മുന്‍പ് ശക്തി തെളിയിക്കേണ്ടത് കൂടിയുണ്ട് ഇവിടെ. 

ഓസ്‌ട്രേലിയയോട് തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ സ്വന്തം മണ്ണില്‍ തോല്‍ക്കുകയും, ഏകദിന പരമ്പര അടിയറവ് വയ്ക്കുകയും ചെയ്തിരിക്കുന്നത് 2009ലാണ്. ഫിറോസ് ഷാ കോട്‌ലയില്‍ തോല്‍വി വഴങ്ങിയാല്‍ കോഹ് ലിക്കും സംഘത്തിനും അത് നാണക്കേടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com