അവിശ്വസനീയം; റൊണാള്‍ഡോയുടെ മാസ്മരിക പ്രകടനം; യുവന്റസിന്റെ തിരിച്ചുവരവ്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ അത്‌ലറ്റിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്
അവിശ്വസനീയം; റൊണാള്‍ഡോയുടെ മാസ്മരിക പ്രകടനം; യുവന്റസിന്റെ തിരിച്ചുവരവ്

റോം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. ആദ്യ പാദത്തില്‍ 2-0ത്തിന് തോറ്റിരുന്ന യുവന്റസ് വന്‍തിരിച്ചുവരവാണ് നടത്തിയത്. മറ്റൊരു പ്രീ ക്വാട്ടറില്‍ ഷാല്‍ക്കയെ ഗോള്‍ മഴയില്‍ മുക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുെട ക്വാട്ടര്‍ പ്രവേശം രണ്ടാം പാദത്തില്‍ എതിരില്ലാത്ത എഴ് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.

അവിശ്വസനീയമായ തിരിച്ചുവരവുകള്‍ തുടരുകയാണ് ചാംപ്യന്‍സ് ലീഗില്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറിയുള്ള യുവന്റസിന്റെ ജയം. ആദ്യ പാദത്തില്‍ വഴങ്ങിയ രണ്ട് ഗോളിന്റെ കടത്തിലാണ് സ്വന്തം മൈതാനത്ത് യുവന്റസ് അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ ഇറങ്ങിയത്. 27 മിനുട്ടില്‍ ബെര്‍ണാഡ്‌സ്‌കിയുടെ ക്രോസിന് തലവച്ച് ക്രിസ്റ്റ്യാനോ യുവന്റസിന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നു.

രണ്ടാം പകുതിയില്‍ വീണ്ടും വലകുലുക്കിയത് റൊണാള്‍ഡോയുടെ തലയായിരുന്നു ഇത്തവണ വഴിയൊരുക്കിയത് കാന്‍സെലോ . തുടര്‍ന്ന് ശക്തമായ ആക്രമണം യുവന്റസ് നടത്തി. ആക്രമണങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനല്ലാതെ തിരിച്ചടിക്കാന്‍ അത്‌ലറ്റിക്കോയ്ക്കായില്ല. ഒടുവില്‍ 86 ാം മിനുട്ടില്‍ ലഭിച്ച പൊനാല്‍ട്ടി  വലയ്ക്കകത്താക്കി ഹാട്രിക് തികച്ചു സൂപ്പര്‍ താരം.ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ കുറിച്ച ഹാട്രിക്കുകളുടെ എണ്ണം എട്ടായി. 

ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളിന്റെ ജയവുമായി യുവന്റസ് ക്വാട്ടറിലേക്ക്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഷാല്‍ക്കയെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി ക്വാട്ടറിലെത്തി എതിരില്ലാതെ എഴ് ഗോളുകളാണ് രണ്ടാ പാദ മല്‍സരത്തില്‍ സിറ്റി അടിച്ചുകൂട്ടിയത്. ടീമിനായി 6 താരങ്ങള്‍ ഗോള്‍ നേടി . ഇരു പാദങ്ങളിസുമായി രണ്ടിനെതിരെ 10 ഗോളിന്റെ ജയത്തോടെ സിറ്റിയും ക്വാട്ടറിലേക്ക്. ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് സിറ്റിയുടേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com