ഇങ്ങനേയും അബദ്ധം പിണയും, വിക്കറ്റും പോകും; ഓസീസ് താരത്തിന്റെ വിചിത്രമായ പുറത്താവല്‍

പന്ത് തടയാന്‍ പാറ്റിന്‍സന്‍ ബാറ്റ് നീട്ടി. അതോടെ ബാറ്റില്‍ കൊണ്ട് നേരെ പന്ത് സ്റ്റംപ് കുലുക്കി
ഇങ്ങനേയും അബദ്ധം പിണയും, വിക്കറ്റും പോകും; ഓസീസ് താരത്തിന്റെ വിചിത്രമായ പുറത്താവല്‍

ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന് ഇടയില്‍ ഒരു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്റെ ഔട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളില്‍ ചിരി പടര്‍ത്തുന്നത്. വിചിത്രമായ ഔട്ടാവലായിരുന്നു അത്. 

സൗത്ത് വെയില്‍സും വിക്ടോറിയയും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയ ബാറ്റിങ്ങില്‍ തകര്‍ന്നു. വിക്ടോറിയയ്ക്ക് വേണ്ടി ഏഴാമനായി ക്രീസിലെത്തിയത് ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ സ്ഥാനം ലക്ഷ്യം വയ്ക്കുന്ന പാറ്റിന്‍സനായിരുന്നു. 

സൗത്ത് വെയില്‍സിന്റെ പേസ് ആക്രമണത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കുവാനാവാതെ വിക്ടോറിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന സമയം. 47ാം ഓവറില്‍ പാറ്റിന്‍സന്റെ വിക്കറ്റും വീണു. പന്ത് പ്രതിരോധിച്ച് തടഞ്ഞിടുവാനായിരുന്നു പാറ്റിന്‍സന്റെ ശ്രമം. പക്ഷേ ബാറ്റിലെ കോണ്‍ടാക്റ്റിന് ശേഷം പന്ത് സ്റ്റമ്പിന് മുന്നിലേക്ക് ബൗണ്‍സ് ചെയ്ത് എത്തി. പന്ത് തടയാന്‍ പാറ്റിന്‍സന്‍ ബാറ്റ് നീട്ടി. അതോടെ ബാറ്റില്‍ കൊണ്ട് നേരെ പന്ത് സ്റ്റംപ് കുലുക്കി. അബദ്ധം പിണഞ്ഞ് പാറ്റിന്‍സന് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടിയും വന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by cricket.com.au (@cricketcomau) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com