സണ്ണിയുടെ ഇഷ്ട ക്രിക്കറ്റ് താരം ധോനി; കാരണം മകള്‍ സിവ 

സണ്ണിയുടെ ഇഷ്ട ക്രിക്കറ്റ് താരം ധോനി; കാരണം മകള്‍ സിവ 

തന്റെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം സണ്ണി ലിയോണി

മുംബൈ: തന്റെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം സണ്ണി ലിയോണി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറോ അല്ല സണ്ണിയുടെ പ്രിയപ്പെട്ട താരം, മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ്.

ഐ.എ.എന്‍.എസിനു നല്‍കിയ പ്രതികരണത്തിലാണ് സണ്ണി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് സംസാരിച്ചത്. 11 വിക്കറ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലും സണ്ണി, ധോനിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

ധോനി, സണ്ണിക്ക് പ്രിയങ്കരിയാകാന്‍ കാരണം അദ്ദേഹത്തിന്റെ മകള്‍ സിവ ധോനിയാണ്. ധോനിയുടെ കുഞ്ഞ് ഏറ്റവും ക്യൂട്ടാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് സണ്ണി പറയുന്നു. ധോനി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണാറുണ്ട്. അതെല്ലാം വളരെ ക്യൂട്ടായിട്ടുള്ളവയാണ്. അതുകൊണ്ടു തന്നെ അദ്ദേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍, അദ്ദേഹം ഒരു ഫാമിലിമാന്‍ കൂടിയാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

മകള്‍ സിവയ്‌ക്കൊപ്പം ധോനി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ  നേടാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com