അത് ക്രിസ്റ്റ്യാനോയുടെ മാന്ത്രിക രാത്രി, തന്നെ ഞെട്ടിച്ചുവെന്ന് മെസിയും

അത് ക്രിസ്റ്റ്യാനോയുടെ മാന്ത്രിക രാത്രി, തന്നെ ഞെട്ടിച്ചുവെന്ന് മെസിയും

ആദ്യം ക്രിസ്റ്റ്യാനോ, പിന്നെ മെസി...കഴിഞ്ഞ രണ്ട് ദിവസമായി ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുകയാണ് സൂപ്പര്‍ താരങ്ങള്‍. അത്‌ലറ്റികോ മാഡ്രിഡിനെ ക്രിസ്റ്റിയാനോ പഞ്ഞിക്കിട്ടപ്പോള്‍ ലയോണിയായിരുന്നു മെസിയുടെ ഇര. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് ബാഴ്‌സ കടക്കുമ്പോള്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുറത്തെടുത്ത തകര്‍പ്പന്‍ കളി തന്നെ ഞെട്ടിച്ചുവെന്ന് പറയുകയാണ് മെസി. 

അത്‌ലറ്റിക്കോ മാഡ്രിഡ് ശക്തരാണെന്നായിരുന്നു എന്റെ വിലയിരുത്തല്‍. അതിനാല്‍ ക്രിസ്റ്റിയാനോയുടെ കളി എനിക്ക് സര്‍പ്രൈസ് ആയിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെ യുവന്റ്‌സും ക്രിസ്റ്റിയാനോയും മറികടന്നു. മൂന്ന് ഗോളുകളോടെ മാജിക്കല്‍ നൈറ്റായിരുന്നു ക്രിസ്റ്റിയാനോയുടേത് എന്നും മെസി പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗിലെ എല്ലാ എതിരാളികളും വെല്ലുവിളി തീര്‍ക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റ്‌സ്, അയാക്‌സ് എന്നീ ടീമുകള്‍ മികച്ച് നില്‍ക്കുന്നു. ലിവര്‍പൂളും ബയേണിനെ തോല്‍പ്പിച്ച് ശക്തി തെളിയിക്കുന്നു. ഇവര്‍ എല്ലാവരും സങ്കീര്‍ണത തീര്‍ക്കുന്നുവെന്നും മെസി പറഞ്ഞു. 

മെസിയുടെ ഗോളോടെയായിരുന്നു ലയോണിനെതിരായ ഗോള്‍ വേട്ട ബാഴ്‌സ തുടങ്ങിയത്. ജനുവരിക്ക് ശേഷം കുട്ടിഞ്ഞോ ബാഴ്‌സയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്‌തെന്ന പ്രത്യേകതയുമുണ്ട്. മെസിയുടെ ഇരട്ട ഗോളുകള്‍ക്ക് പുറമെ പിക്വെയുടേയും, ഡെംബെലെയുടെ ഗോളുകളുമാണ് ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സയുടെ കുതിപ്പിന് ആവേശം പകര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com