ക്യാപ്റ്റന്‍സി മാറ്റം=ബാംഗ്ലൂരിന്റെ ഭാഗ്യം വരുന്ന വഴി? കോഹ് ലിയെ മാറ്റി ഡിവില്ലിയേഴ്‌സിനെ പരീക്ഷിച്ചാല്‍ ഗുണങ്ങളേറെ

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ കോഹ് ലി നായകനായി ഗ്രൗണ്ടില്‍ എടുത്ത തീരുമാനങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു
ക്യാപ്റ്റന്‍സി മാറ്റം=ബാംഗ്ലൂരിന്റെ ഭാഗ്യം വരുന്ന വഴി? കോഹ് ലിയെ മാറ്റി ഡിവില്ലിയേഴ്‌സിനെ പരീക്ഷിച്ചാല്‍ ഗുണങ്ങളേറെ

ഉത്തരവാദിത്വം തന്റെ ചുമലിലേക്ക് വരുമ്പോഴാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി കൂടുതല്‍ ആക്രമണകാരിയാവുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. സമ്മര്‍ദ്ദം വന്ന് നിറയുമ്പോള്‍ മികവിലേക്ക് ഉയരുകയാണ് കോഹ് ലിയുടെ പതിവ്. എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അങ്ങിനയേയല്ല. പതിനൊന്ന് സീസണുകളിലേക്ക് എത്തുമ്പോള്‍ ബംഗ്ലൂരിനെ കിരീടത്തിന് അടുത്തേക്ക് എത്തിക്കുവാന്‍ കോഹ് ലിക്കുമാകുന്നില്ല. 

ഈ സമയം, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ എന്തുകൊണ്ട് നായകമാറ്റം വന്നുകൂടായെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. എബി ഡി വില്ലിയേഴ്‌സിനെ നാകയനാക്കണം എന്ന ഓപ്ഷനാണ് ബാംഗ്ലൂരിന് ഈ സീസണില്‍ മുന്നിലെത്തുന്നത്. ഇപ്പോള്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഉള്‍പ്പെടെ കോഹ് ലിയുടെ ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ പലതും വിമര്‍ശനത്തിന് ഇരയായിരുന്നു. ബൗളര്‍മാരുടെ സ്‌പെല്ലുകള്‍ കൈകാര്യം ചെയ്യുന്നത് മുതല്‍ മധ്യനിരയിലെ കോമ്പിനേഷനുകള്‍ രൂപപ്പെടുത്തുന്നതില്‍ വരെ വിമര്‍ശനം ഉയര്‍ന്നു. 

കോഹ് ലിക്കൊപ്പം ടീമിലെ മുന്‍ നിര താരങ്ങളായ ധോനിയും രോഹിത്തും തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്ക് മൂന്ന് വീതം ഐപിഎല്‍ കിരീടങ്ങള്‍ എത്തിച്ചു നല്‍കുമ്പോള്‍ അവിടെ കോഹ് ലിക്ക് മറുപടിയില്ല. മൂന്ന് വട്ടമാണ് കോഹ് ലിയുടെ ബാംഗ്ലൂര്‍ ഐപിഎല്ലില്‍ റണ്ണേഴ്‌സ് അപ്പായി മടങ്ങിയത്. 

ലോക കപ്പ് മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ബാറ്റിങ്ങിലും, ഫിറ്റ്‌നസിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ബാംഗ്ലൂരിന്റെ നായകത്വത്തില്‍ നിന്നും കോഹ് ലിക്ക് മാറി നില്‍ക്കാമെന്നാണ് പല കോണില്‍ നിന്നുയരുന്ന അഭിപ്രായം. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ കോഹ് ലി നായകനായി ഗ്രൗണ്ടില്‍ എടുത്ത തീരുമാനങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കോഹ് ലിയെ നായകത്വത്തില്‍ നിന്നും മാറ്റി ഡിവില്ലിയേഴ്‌സിനെ ചുമതലയേല്‍പ്പിച്ച് ബാംഗ്ലൂരിന് പരീക്ഷണത്തിന് മുതിരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com