മുഹമ്മദ് ഷമിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്; ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകള്‍

സ്ത്രീധന പീഡനം(സെക്ഷന്‍ 498എ) ലൈംഗീകാതിക്രമം(354എ) എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ ഷമിക്കുമേല്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്
മുഹമ്മദ് ഷമിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്; ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകള്‍

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ച് കൊല്‍ക്കത്ത പൊലീസ്. സ്ത്രീധന പീഡനം(സെക്ഷന്‍ 498എ) ലൈംഗീകാതിക്രമം(354എ) എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ ഷമിക്കുമേല്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതികളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷമിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു ഹസിന്‍ ജഹാന്‍ ആദ്യം രംഗത്തെത്തുന്നത്. യുവതികളുമായുള്ള ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യപ്പെടുത്തിയ ഹസിന്‍, താന്‍ ലൈംഗീകാതിക്രമത്തിന് ഇരയാവുകയാണ് എന്ന് പിന്നീട് ആരോപിച്ചു. 

ഷമി ഒത്തുകളിയുടെ ഭാഗമായെന്നും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2018ല്‍ ഷമിയുടെ കരാര്‍ പുതുക്കുന്നത് മരവിപ്പിച്ച ബിസിസിഐ ഷമിക്കെതിരെ അന്വേഷണവും നടത്തി. എന്നാല്‍ അന്വേഷണത്തില്‍ ഷമി കുറ്റക്കാരനല്ലെന്ന് വ്യക്തമായിരുന്നു. 

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ശേഷം ഷമി കളിക്കളത്തിലേക്ക് ശക്തമായി മടങ്ങി വരുന്നതാണ് കണ്ടത്. ഓസ്‌ട്രേലിയയിലേയും ന്യൂസിലാന്‍ഡിലേയും മികച്ച ബൗളിങ് പ്രകടനത്തോടെ ഷമി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com