കഴിഞ്ഞ 22 വര്‍ഷത്തെ കളി നോക്കണം; റയല്‍ മാഡ്രിഡിനെ പ്രതിരോധിച്ച് രോഹിത് ശര്‍മ

ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തുപോയാലും ശക്തരാണ് റയല്‍ എന്നാണ് രോഹിത് പറയുന്നത്
കഴിഞ്ഞ 22 വര്‍ഷത്തെ കളി നോക്കണം; റയല്‍ മാഡ്രിഡിനെ പ്രതിരോധിച്ച് രോഹിത് ശര്‍മ

കടുത്ത ഫുട്‌ബോള്‍ പ്രേമിയാണ് ക്രിക്കറ്റ് താരം രോഹിത് ശര്‍മ. സ്പാനിഷ് ഫുട്‌ബോള്‍ ടീം റയല്‍ മാഡ്രിഡിനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയാണ് രോഹിത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. വിഷയം ചാമ്പ്യന്‍സ് ലീഗില്‍ നിന്നുമുള്ള റയലിന്റെ പുറത്താവല്‍ തന്നെ. 

ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തുപോയാലും ശക്തരാണ് റയല്‍ എന്നാണ് രോഹിത് പറയുന്നത്. കഴിഞ്ഞ 22 വര്‍ഷത്തിന് ഇടയില്‍ ആദ്യമായിട്ടാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തേക്ക് പോവുന്നത്. അതില്‍ നിന്നു തന്നെ വ്യക്തമാണ് യൂറോപ്പിലെ അവരുടെ ആധിപത്യവും സ്ഥിരതയും എന്തായിരുന്നു എന്ന്. ഏത് ടീമിനും ഒരു മോശം വര്‍ഷം ഉണ്ടാവുമെന്നും രോഹിത് ട്വിറ്ററില്‍ കുറിച്ചു. 

തുടര്‍ച്ചയായി മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ റയലിനെ അയാക്‌സാണ് ഈ സീസണില്‍ തകര്‍ത്തുവിട്ടത്. സിദാനും, ക്രിസ്റ്റ്യാനോയും ക്ലബ് വിട്ടതിന്റെ പ്രഹരം ചാമ്പ്യന്‍സ് ലീഗ്, ലാലീഗ, കോപ് ഡെല്‍ റേ എന്നിവയിലെ റയലിന്റെ കളിയില്‍ നിന്നും വ്യക്തനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com