ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോര്; ബാഴ്‌സ-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പോരാട്ടം കനക്കും, ലിവര്‍പൂളിന് ആശ്വാസം 

റയല്‍ മാഡ്രിഡിനെ തകര്‍ത്തെത്തിയ അയാക്‌സ് ആണ് ക്രിസ്റ്റിയാനോയുടെ യുവന്റ്‌സിന്റെ എതിരാളികള്‍
ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോര്; ബാഴ്‌സ-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പോരാട്ടം കനക്കും, ലിവര്‍പൂളിന് ആശ്വാസം 

ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. മൗറിഞ്ഞോ പോയതിന് ശേഷം തകര്‍ത്തു കളിച്ചു വരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ബാഴ്‌സയുടെ എതിരാളികള്‍. പ്രീമിയര്‍ ലീഗില്‍ പോര് മുറുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനം എഫ്‌സിയും തമ്മിലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ മറ്റൊരു ആവേശ പോര്. 

റയല്‍ മാഡ്രിഡിനെ തകര്‍ത്തെത്തിയ അയാക്‌സ് ആണ് ക്രിസ്റ്റിയാനോയുടെ യുവന്റ്‌സിന്റെ എതിരാളികള്‍. കാത്തിരുന്ന കിരീടത്തിനടുത്തേക്ക് ഇത്തവണ എത്തുവാന്‍ പോര്‍ട്ടോയെയാണ് ലിവര്‍പൂളിന് മറികടക്കേണ്ടത്. 

ടോട്ടന്‍ഹാം-മാഞ്ചസ്റ്റര്‍ സിറ്റി പോരില്‍ നിന്നും വിജയിച്ച് വരുന്നവരായിരിക്കും അയാക്‌സ്- യുവന്റ്‌സ് പോരിലെ വിജയിയെ ആദ്യ സെമി ഫൈനലില്‍ നേരിടുക. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ബാഴ്‌സ പോരില്‍ ജയിക്കുന്നവര്‍ രണ്ടാം സെമി ഫൈനലില്‍ ലിവര്‍പൂള്‍-പോര്‍ട്ടോ പോരിലെ വിജയിയെ നേരിടും. 

റോമയെ തകര്‍ത്ത് വരുന്ന പോര്‍ട്ടോ ലിവര്‍പൂളിനെ വലിയ വെല്ലുവിളി തീര്‍ക്കുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ബാഴ്‌സ പോരാണ് ആരാധകരില്‍ കൂടുതല്‍ ആവേശം നിറയ്ക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം വീണ്ടെടുത്തെങ്കിലും പ്രീമിയര്‍ ലീഗില്‍ മൂന്നാമതുള്ള ടോട്ടനം വലിയ വെല്ലുവിളി തന്നെയാണ് ഗാര്‍ഡിയോളയ്ക്കും സംഘത്തിനും മേല്‍ ഉയര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com