ക്ലബ് ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് വമ്പന്‍ യൂറോപ്യന്‍ ക്ലബുകള്‍; കളിക്കാരുടെ ആരോഗ്യം വെച്ച് കളിക്കാനാവില്ല

ഫിഫയുടെ തീരുമാനത്തോടെ ക്ലബ് ലോക കപ്പ് ബഹിഷ്‌കരിക്കുമെന്ന് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ വ്യക്തമാക്കുന്നു
ക്ലബ് ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് വമ്പന്‍ യൂറോപ്യന്‍ ക്ലബുകള്‍; കളിക്കാരുടെ ആരോഗ്യം വെച്ച് കളിക്കാനാവില്ല

2021 ക്ലബ് വേള്‍ഡ് കപ്പില്‍ 24 ടീമുകളെ മത്സരിപ്പിക്കുവാനുള്ള ഫിഫയുടെ തീരുമാനത്തിനെതിരെ യൂറോപ്യന്‍ ക്ലബുകള്‍. യൂറോപ്യന്‍ ക്ലബുകളുടെ എതിര്‍പ്പ് അവഗണിച്ചും തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു ഫിഫ. 

ഫിഫയുടെ തീരുമാനത്തോടെ ക്ലബ് ലോക കപ്പ് ബഹിഷ്‌കരിക്കുമെന്ന് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ വ്യക്തമാക്കുന്നു.  യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ ഉള്‍പ്പെടെ  232 ക്ലബുകള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ തീരിമാനത്തിനെതിരെ എതിര്‍പ്പ് ഫിഫയെ അറിയിക്കുകയും, 2021ലെ ക്ലബ് വേള്‍ഡ് കപ്പ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. 

24 ക്ലബുകള്‍ ക്ലബ് ലോക കപ്പില്‍ കളിക്കുമെന്ന് ഫിഫ തലവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെ 2021ലെ ക്ലബ് ലോക കപ്പില്‍ ഇസിഎ ക്ലബുകള്‍ കളിക്കില്ലെന്നും, 2024ലെ ക്ലബ് ലോക കപ്പില്‍ കളിക്കുന്ന കാര്യം പരിശോധിക്കുമെന്നും യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ വ്യക്തമാക്കി. 

കളിക്കാരുടെ ആരോഗ്യം സംരക്ഷിക്കുവാനാണ് ക്ലബ് ലോക കപ്പിലെ പുതിയ തീരുമാനം തങ്ങള്‍ എതിര്‍ക്കുന്നത് എന്നാണ് ക്ലബുകള്‍ പറയുന്നത്. ഇന്റര്‍നാഷണല്‍ മാച്ച് കലണ്ടര്‍ 2021 പരിശോധിക്കുമ്പോള്‍ 24 ക്ലബുകളെ ഉള്‍പ്പെടുത്തി ക്ലബ് ലോക കപ്പ് സംഘടിപ്പിക്കുന്നത് പ്രായോഗികം അല്ലെന്നാണ് യുവേഫ ചൂണ്ടിക്കാണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com