ഞാന്‍ ഒഴിവാക്കപ്പെടുമായിരുന്നു, പലവട്ടം ധോനി രക്ഷിച്ചുവെന്ന് ഇഷാന്ത് ശര്‍മ

ഇന്ത്യയെ ടെസ്റ്റ് ജയങ്ങള്‍ നേടുവാന്‍ സഹായിച്ച ഇഷാന്ത് ഇപ്പോള്‍ മറ്റൊരു കാര്യം വെളിപ്പെടുത്തുകയാണ്. ധോനിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അത്
ഞാന്‍ ഒഴിവാക്കപ്പെടുമായിരുന്നു, പലവട്ടം ധോനി രക്ഷിച്ചുവെന്ന് ഇഷാന്ത് ശര്‍മ

ധോനിക്ക് കീഴിലും, ഇപ്പോള്‍ കോഹ് ലിക്ക് കീഴിലും ഇന്ത്യന്‍ ടെസ്റ്റ് ബൗളിങ് നിരയെ മുന്നില്‍ നിന്നും നയിക്കുവാന്‍ ഇഷാന്ത് ശര്‍മയുണ്ട്. വിദേശ മണ്ണില്‍ ഇന്ത്യയെ ടെസ്റ്റ് ജയങ്ങള്‍ നേടുവാന്‍ സഹായിച്ച ഇഷാന്ത് ഇപ്പോള്‍ മറ്റൊരു കാര്യം വെളിപ്പെടുത്തുകയാണ്. ധോനിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അത്. 

ടീമില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ നിന്നും നിരവധി തവണ ധോനി തന്നെ രക്ഷിച്ചുവെന്നാണ് ഇഷാന്ത് പറയുന്നത്. എന്നെ ധോനി ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ ടീമില്‍ മുതിര്‍ന്ന താരമായി ഞാന്‍ മാറിയപ്പോള്‍ കോഹ് ലി എന്റെ പക്കല്‍ വന്ന് പറയും, നീ ക്ഷീണിതനാണ് എന്നെനിക്കറിയാം, എന്നാല്‍ മുതിര്‍ന്ന താരം എന്ന നിലയില്‍ നീ ഇത് ടീമിന് വേണ്ടി ചെയ്യണം എന്ന്. 

നേരത്തെ, നന്നായി ബൗള്‍ ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാലിപ്പോള്‍ വിക്കറ്റ് വീഴ്ത്തുക എന്നതാണ് എന്റെ ലക്ഷ്യം. വിക്കറ്റിന് മാത്രമേ കാഴ്ചപ്പാട് മാറ്റുവാന്‍ സാധിക്കുകയുള്ളു. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടെസ്റ്റ് ബൗളര്‍ എന്ന ടാഗ് ഇഷാന്തിന് മേല്‍ വന്ന് വീണിരുന്നു. എന്നാല്‍ ഈ ടാഗ് എങ്ങിനെ വന്നുവെന്ന് തനിക്കൊരു പിടിയുമില്ലെന്നാണ് ഇഷാന്ത് പറയുന്നത്.

ഏകദിന ടീമില്‍ നിന്നും സ്ഥാനം നല്‍കാത്തത് എന്ത് എന്നതില്‍ ആരും തനിക്ക് ഉത്തരം നല്‍കിയിട്ടില്ല. മറ്റുള്ളവരില്‍ തെറ്റ് കണ്ടെത്തുന്ന ശീലം എനിക്കില്ല. ഞാന്‍ ടീമിലേക്ക് സെലക്ട് ആയില്ലെങ്കില്‍ അതിന്റെ കുറ്റം എനിക്ക് മാത്രമാണെന്നുമാണ് ഇഷാന്തിന്റെ വാക്കുകള്‍. ലോക കപ്പ് ടീമില്‍ സ്ഥാനം പിടിക്കാനാവുമെന്നാണ് ഇഷാന്ത് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. 

മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ തിരക്കുകളിലേക്ക് വരുമ്പോള്‍ കൗണ്ടി ക്രിക്കറ്റിന് വേണ്ടി തയ്യാറെടുക്കുകയാണ് ഇഷാന്ത്. കൗണ്ടി ക്രിക്കറ്റ് ക്ഷീണിപ്പിക്കുന്നതാണ്. 16 ദിവസത്തിനിടെ 300 ഓവര്‍ എറിയണം. പക്ഷേ എന്റെ കളി നിയന്ത്രിക്കുവാന്‍ ഇതെന്നെ സഹായിച്ചുവെന്നും ഇഷാന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com