തല ഈസ് ബാക്ക്! ചെന്നൈയ്‌ക്കൊപ്പം ചേര്‍ന്നതും മാസാക്കി ധോനി

ടീമിനൊപ്പം ചേരുവാനുള്ള തലയുടെ വരവിനെ മരണ മാസാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്
തല ഈസ് ബാക്ക്! ചെന്നൈയ്‌ക്കൊപ്പം ചേര്‍ന്നതും മാസാക്കി ധോനി

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പം ധോനി ചേരുമ്പോഴെല്ലാം ആരാധകര്‍ക്ക് ആവേശമാണ്. കുട്ടിക്രിക്കറ്റ് പൂരമെത്തുമ്പോള്‍ ധോനിക്കൊപ്പം എത്തുന്ന ആരാധക പിന്തുണയ്ക്ക് ഇപ്പോഴും യാതൊരു കുറവുമില്ല. ഐപിഎല്‍ പൂരം തൊട്ടടുത്തെത്തുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരാന്‍ ധോനി എത്തിയപ്പോഴുള്ള അലയൊലികളാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലേക്ക് ഇപ്പോഴെത്തുന്നത്. 

ടീമിനൊപ്പം ചേരുവാനുള്ള തലയുടെ വരവിനെ മരണ മാസാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ധോനിയോടുള്ള വൈകാരിക അടുപ്പം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കിരീടം നിലനിര്‍ത്തുവാന്‍ ചൈന്നെ ഇറങ്ങുമ്പോള്‍ ഈ വര്‍ഷത്തെ ആവേശം കുറച്ചുകൂടി കൂടും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chennai Super Kings (@chennaiipl) on

ആ ആവേശത്തിന്റെ തുടക്കമെല്ലാം ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പമുള്ള ആദ്യ ദിവസത്തെ വീഡിയോയില്‍ ടീം ഒപ്പിയെടുത്തിട്ടുണ്ട്. ഈ ഐപിഎല്‍ സീസണില്‍ ധോനിക്ക് മുന്നില്‍ ചില നേട്ടങ്ങളും വന്നു നില്‍ക്കുന്നുണ്ട്. ഐപിഎല്ലില്‍ 200 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യക്കാരനാവുക എന്നതാണ് അത്. ഈ നേട്ടത്തില്‍ നിന്നും 14 സിക്‌സുകള്‍ മാത്രം അകലെയാണ് ധോനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com