മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പേടിക്കാനുണ്ട്, മെസിയുടെ ഈ കണക്കുകള്‍ മുന്നറിയിപ്പാണ്‌

ചാമ്പ്യന്‍സ് ലീഗില്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്കെതിരെ 22 ഗോളുകളാണ് മെസി അടിച്ചു കയറ്റിയിരിക്കുന്നത്
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പേടിക്കാനുണ്ട്, മെസിയുടെ ഈ കണക്കുകള്‍ മുന്നറിയിപ്പാണ്‌

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ബാഴ്‌സലോണ പോരിലേക്കാണ് ആരാധധകരുടെ ശ്രദ്ധയെല്ലാം. ടോട്ടനം-മാഞ്ചസ്റ്റര്‍ സിറ്റി പോരിലുള്‍പ്പെടെ തീ പാറും പോരാട്ടങ്ങളാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കാത്തിരിക്കുന്നതെങ്കിലും ഇംഗ്ലീഷ്-സ്പാനിഷ് പോരാട്ടത്തിലേക്കാണ് ആരാധകരുടെ ശ്രദ്ധ. മെസിയുടെ കണക്കുകളും, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തിരിച്ചു വരവിന്റെ ശക്തിയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ അവിടെ തീപാറുമെന്ന് ഉറപ്പ്. 

ഇംഗ്ലീഷ് ടീമുകള്‍ക്കെതിരായ മെസിയുടെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് വ്യക്തമാകും. ചാമ്പ്യന്‍സ് ലീഗില്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്കെതിരെ 22 ഗോളുകളാണ് മെസി അടിച്ചു കയറ്റിയിരിക്കുന്നത്. ഈ നേട്ടത്തില്‍ മെസിയേക്കാള്‍ മുന്നില്‍ യൂറോപ്പില്‍ മറ്റാരുമില്ല. 

പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്കെതിരെ മെസി അടിച്ചിരിക്കുന്ന കണക്കുകള്‍ ഇങ്ങനെ. 

ആഴ്‌സണല്‍ 9 
മാഞ്ചസ്റ്റര്‍ സിറ്റി 6
ചെല്‍സി 3
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2
ടോട്ടനം 2

ഈ സീസണില്‍ ബാഴ്‌സയ്ക്ക് വേണ്ടി മികച്ച കളിയാണ് മെസിയില്‍ നിന്നും വരുന്നത്. ലയോനയ്‌സിനെതിരായ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സ 5-1ന് ജയിച്ചു കയറിയപ്പോള്‍ രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് മെസിയില്‍ നിന്നും വന്നത്. 2014-15 സീസണിന് ശേഷം ചാമ്പ്യന്‍സ് ലീഗ് മധുരം നുണയുവാന്‍ സാധിക്കാത്ത ബാഴ്‌സയെ മെസി തോളിലേറ്റി കിരീടത്തിലേക്ക് എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

മറുവശത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റ് പിഎസ്ജിക്കെതിരെ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയാണ് ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ 2-0ന് തോല്‍വി വഴങ്ങിയതിന് ശേഷമാണ് പിഎസ്ജി തട്ടകത്തില്‍ പോയി അവരെ തച്ചുതകര്‍ത്ത് യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. സ്വന്തം തട്ടകത്തില്‍ 2-0ന് തോല്‍വി വഴങ്ങിയതിന് ശേഷം രണ്ടാം പാദത്തില്‍ തിരിച്ചടിച്ച് ജയം പിടിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ആദ്യ ടീമുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com