മുംബൈ ഇന്ത്യന്‍സിനെതിരെ 49 റണ്‍സ് സ്‌കോര്‍ ചെയ്ത ആ കളി ഓര്‍മയുണ്ടോ? കോഹ് ലിക്കതാണ് മറക്കാനാവാത്തത്‌

ഇത്രയും വര്‍ഷം ബംഗളൂരുവിനൊപ്പമുള്ള യാത്രയില്‍ കോഹ് ലിയില്‍ നിന്നും പിറന്നവയില്‍ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതാണ്?
മുംബൈ ഇന്ത്യന്‍സിനെതിരെ 49 റണ്‍സ് സ്‌കോര്‍ ചെയ്ത ആ കളി ഓര്‍മയുണ്ടോ? കോഹ് ലിക്കതാണ് മറക്കാനാവാത്തത്‌

ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്ക് എത്തുമ്പോള്‍ ഫ്രാഞ്ചൈസി മാറാതെ ഇതുവരെ കളിച്ചിരിക്കുന്ന ഏക താരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ് ലിയാണ്. ഇത്രയും വര്‍ഷം ബംഗളൂരുവിനൊപ്പമുള്ള യാത്രയില്‍ കോഹ് ലിയില്‍ നിന്നും പിറന്നവയില്‍ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതാണ്? അതിനാണ് ഇപ്പോള്‍ കോഹ് ലി തന്നെ ഉത്തരം പറയുന്നത്. 

2010ലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡര്‍ബനില്‍ കളിച്ച തന്റെ ഇന്നിങ്‌സാണ് എന്നും ഓര്‍മയില്‍ നില്‍ക്കുന്നത് എന്നാണ് കോഹ് ലി പറയുന്നത്. ആ കളി എനിക്ക് വ്യക്തമായി ഓര്‍മയുണ്ട്. 49 റണ്‍സ് ഞാന്‍ അന്ന് സ്‌കോര്‍ ചെയ്തുവെങ്കിലും അവസാന പന്തില്‍ നമ്മള്‍ തോറ്റു. ആര്‍സിബി ജേഴ്‌സിയിലെ എന്റെ ഓര്‍മയില്‍ എന്നും നിലനില്‍ക്കുന്നത് ആ ഇന്നിങ്‌സ് ആണെന്ന് കോഹ് ലി പറയുന്നു. 

എല്ലാവരും പ്രതീക്ഷ കൈവിട്ട നിമിഷം. എന്നാല്‍ ഞാന്‍ അവസാനം വരെ നിന്ന് വിജയത്തിന്റെ തൊട്ടടുത്ത് ടീമിനെ എത്തിച്ചു. അതെനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. കളി കണ്ട എല്ലാവരും എന്നെ അഭിനന്ദിക്കുകയും ചെയ്തതായി കോഹ് ലി പറയുന്നു. അന്നത്തെ മുംബൈ ടീം വന്‍ താരനിരയുമായി എത്തിയതായിരുന്നു. 

സച്ചിന്‍, സഹീര്‍, ഹര്‍ഭജന്‍ സിങ് എന്നീ താരങ്ങളെല്ലാം മുംബൈയ്ക്ക് വേണ്ടി കളിക്കുന്ന സമയമായിരുന്നു അതെന്നും കോഹ് ലി ചൂണ്ടിക്കാണിക്കുന്നു. സഹീര്‍ഖാനായിരുന്നു അവസാന ഓവര്‍ എറിഞ്ഞത്. അവരെല്ലാം ആ കളി വിലയിരുത്തുകയും, എനിക്ക് എന്ത് ചെയ്യുവാന്‍ സാധിക്കുമെന്ന് മനസിലാക്കുകയും ചെയ്‌തെന്നും, തന്റെ കരിയറിലെ പ്രധാനപ്പെട്ട നിമിഷമായിരുന്നു അതെന്നും കോഹ് ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com