140 സെക്കന്‍ഡ്, പന്ത് എത്രവട്ടം ധോനി അതിര്‍ത്തി കടത്തി എന്ന് നോക്കിയാല്‍ മതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2019 12:40 PM |
Last Updated: 17th March 2019 12:40 PM | A+A A- |

പുറത്തു വരുന്ന ആദ്യ സൂചനകള്‍ നോക്കി കഴിഞ്ഞാല്‍, മറ്റൊരു തകര്‍പ്പന്‍ സീസണാണ് ധോനി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. ചെന്നൈ സൂപ്പര്‍ കീങ്‌സ് ടീമിനൊപ്പം ചേര്‍ന്ന ധോനിയുടെ നെറ്റ്‌സിലെ ആദ്യ ദിവസത്തിലെ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
പ്രാക്ടീസ് സെഷന് ഇടയില്‍ ചില ബിഗ് ഹിറ്റുകള്‍ പറത്തുകയാണ് ധോനി. 140 സെക്കന്‍ഡ് വീഡിയോയില്‍ പലവട്ടം ട്രാക്കിന് പുറത്തേക്ക് വന്ന് ധോനി ബാറ്റ് വീശുന്നത് കാണാം. ധോനിയുടെ ടൈമിങ്ങും ഷോട്ടുതിര്‍ക്കുന്നതിലെ അനായാസതയുമെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
140 seconds of Classic #Thala Dhoni! #WhistlePodu #Yellove pic.twitter.com/079ZXqdUaS
— Chennai Super Kings (@ChennaiIPL) March 16, 2019
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരുവാന്‍ ധോനി തമിഴ്‌നാട്ടില്‍ എത്തിയതിന്റെ അലയൊലികളുടെ വീഡിയോയും ടീം പുറത്തുവിട്ടിരുന്നു. ലോക കപ്പ് വര്‍ഷത്തില്‍ ഐപിഎല്ലില്‍ ധോനിയുടെ കളി എങ്ങിനെയാവും എന്ന ആകാംക്ഷിലാണ് ക്രിക്കറ്റ് പ്രേമികള്‍.
Lion king at the den! #Thala #WhistlePodu #Yellove pic.twitter.com/FhYv50dh1C
— Chennai Super Kings (@ChennaiIPL) March 17, 2019