അടിച്ചു തകര്‍ക്കുന്നവരെയാണ് നിങ്ങള്‍ക്ക് ഇഷ്ടം, പക്ഷേ  എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടെന്ന് രഹാനെ

എന്റെ കഴിവിലും, സാങ്കേതികത്വത്തിലുമാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് പറയുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെ
അടിച്ചു തകര്‍ക്കുന്നവരെയാണ് നിങ്ങള്‍ക്ക് ഇഷ്ടം, പക്ഷേ  എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടെന്ന് രഹാനെ

മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ പവര്‍ ഹിറ്റേഴ്‌സ് ആയിരിക്കണം എന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ എന്റെ കഴിവിലും, സാങ്കേതികത്വത്തിലുമാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് പറയുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെ. 

മുന്‍ നിര ബാറ്റിങ്ങില്‍ പവര്‍ ഹിറ്റേഴ്‌സിന് മാത്രമേ സ്‌കോറിങ്ങിന്റെ വേഗം കൂട്ടുവാന്‍ സാധിക്കുകയുള്ളു എന്നാണ് ചിലരുടെ കാഴ്ചപ്പാട്. എന്നാല്‍ നമ്മുടെ കഴിവിലും, പ്രാപ്തിയിലും വിശ്വസിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. പവര്‍ ഹിറ്റിങ് അല്ല എല്ലാം. നങ്കൂരമിടേണ്ട ജോലി ഒരാള്‍ക്കുണ്ട്. ആ സമയമാണ് മറ്റൊരു താരത്തിന് പവര്‍ ഹിറ്റിങ് ഷോട്ടുകള്‍ കളിക്കുവാന്‍ സാധിക്കുകയെന്നും രഹാനെ പറയുന്നു. 

നമ്മുടെ കഴിവില്‍ വിശ്വസിച്ച് നമ്മുടെ കളിയില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്. കളിയില്‍ എത്ര കൂടുതല്‍ ശ്രദ്ധിക്കുന്നുവോ അത് മാത്രമാണ് കാര്യം. 2018 ഫെബ്രുവരിയിലാണ് രഹാനെ ഏകദിന ടീമില്‍ ഏറ്റവും ഒടുവില്‍ കളിക്കുന്നത്. 

ലോക കപ്പില്‍ ഇന്ത്യയ്ക്ക് തന്നെയാണ് സാധ്യത കൂടുതല്‍ എന്നും രഹാനെ പറയുന്നു. ഇന്ത്യയ്ക്ക് പുറമെ ലോകകപ്പില്‍ രഹാനെ സാധ്യത കൊടുക്കുന്നത് ന്യൂസിലാന്‍ഡിനാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് പുലര്‍ത്തുന്ന ന്യൂസിലാന്‍ഡിന്റെ കരുത്തിലേക്കാണ് രഹാനെ ചൂണ്ടുന്നത്. വിന്‍ഡിസ് പ്രവചനാതീതമായ ടീം ആണ്, ഒപ്പം അപകടകാരികളും. ഇംഗ്ലണ്ടും വലിയ വെല്ലുവിളിയാവും ഉയര്‍ത്തുക എന്നും രഹാനെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com