ന്യൂസിലാന്‍ഡ് പള്ളികളിലെ ആക്രമണം; അവര്‍ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയാണ്, ഹൃദയം തൊടുന്ന ചിത്രവുമായി കെയിന്‍ വില്യംസന്‍

ആക്രമണത്തില്‍ ഇരയായവര്‍ക്ക് ഏവരുടേയും മനസില്‍ തൊടുന്ന വിധത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തുന്നത്
ന്യൂസിലാന്‍ഡ് പള്ളികളിലെ ആക്രമണം; അവര്‍ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയാണ്, ഹൃദയം തൊടുന്ന ചിത്രവുമായി കെയിന്‍ വില്യംസന്‍

ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളില്‍ വെടിവയ്പ്പുണ്ടായതിന് പിന്നാലെ കുടിയേറ്റക്കാരേയും, അഭയാര്‍ഥികളേയും ഇതര വംശജരേയുമെല്ലാം ചേര്‍ത്ത് നിര്‍ത്തുമെന്ന് പറഞ്ഞായിരുന്നു ന്യൂസിലാന്‍ഡ് മുന്നോട്ടു വന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുവാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഹിജാബ് ധരിച്ചെത്തിയത് തന്നെ അതിന്റെ ഭാഗമായിട്ടായിരുന്നു. 

ഇപ്പോള്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയിന്‍ വില്യംസനാണ് രാജ്യത്തെ നടുക്കിയ ആക്രമണത്തില്‍ ഇരയായവര്‍ക്ക് ഏവരുടേയും മനസില്‍ തൊടുന്ന വിധത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തുന്നത്. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ചിഹ്നമായ സില്‍വര്‍ ഫെര്‍ണില്‍, ആളുകള്‍ തല കുമ്പിട്ട് നില്‍ക്കുന്നതാണ് ഇതളുകളായി വരുന്നത്. 

എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കുവാന്‍ ബുദ്ധിമുട്ടുകയാണ് ഞാനെന്നും, ആക്രമണത്തിന് ഇരയായ മുസ്ലീം വിഭാഗത്തിനുള്‍പ്പെടെ എന്റെ എല്ലാം നല്‍കുകയാണെന്നും വില്യംസന്‍ പറഞ്ഞിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ കീവീസിന്റെ മൂന്നാം ടെസ്റ്റ് റദ്ദാക്കുകയും, ബംഗ്ലാദേശ് ടീം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kane Williamson (@kane_s_w) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com