വിവാഹാഭ്യര്‍ഥന, കോഹ് ലിയുടെ ബാറ്റുകൊണ്ട് കളി; ഇന്നും ഡാനിലേ വ്യാറ്റ് കോഹ് ലിയെ വിടുന്നില്ല

വിരാട് കോഹ് ലിയോട് വിവാഹാഭ്യര്‍ഥന നടത്തിയതോടെയാണ് വ്യാറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പരിചിതയാവുന്നത്
വിവാഹാഭ്യര്‍ഥന, കോഹ് ലിയുടെ ബാറ്റുകൊണ്ട് കളി; ഇന്നും ഡാനിലേ വ്യാറ്റ് കോഹ് ലിയെ വിടുന്നില്ല

ബംഗളൂരു: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിലേ വ്യാറ്റിനെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അടുത്തൊന്നും മറക്കുവാന്‍ ഇടയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയോട് വിവാഹാഭ്യര്‍ഥന നടത്തിയതോടെയാണ് വ്യാറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പരിചിതയാവുന്നത്. 

2014ലായിരുന്നു കോഹ് ലിയോടുള്ള വ്യാറ്റിനെ വിവാഹാഭ്യര്‍ഥന. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും കോഹ് ലിയോടുള്ള അടുപ്പം തുറന്ന് പറയുകയാണ് വ്യാറ്റ്. ഐപിഎല്ലിലെ തന്റെ ഇഷ്ട ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണെന്ന് പറഞ്ഞു കൊണ്ടാണ് അത്. 

കോഹ് ലിയോടുള്ള ഇഷ്ടം കൊണ്ടാണ് വ്യാറ്റ് ബാംഗ്ലൂരിനെ തന്റെ ഇഷ്ട ടീമായി തെരഞ്ഞെടുത്തത് എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. കോഹ് ലിയോട് വിവാഹാഭ്യര്‍ഥന നടത്തിയതിന് പിന്നാലെ താരത്തിന് ഒപ്പമുള്ള ഫോട്ടോയും വ്യാറ്റ് പങ്കുവെച്ചിരുന്നു. 2018ല്‍ ഇന്ത്യയില്‍ കളിക്കുവാന്‍ എത്തിയപ്പോള്‍ കോഹ് ലി സമ്മാനമായി നല്‍കിയ ബാറ്റാണ് വ്യാറ്റ് ഉപയോഗിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com