ഐപിഎല്‍ മല്‍സര ക്രമമായി ; ഉദ്ഘാടനം ശനിയാഴ്ച ചെന്നൈയും ബംഗലൂരുവും തമ്മില്‍, ഫൈനല്‍ മെയ് 12 ന് 

മാര്‍ച്ച് 23 ന് ചെന്നൈയില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്
ഐപിഎല്‍ മല്‍സര ക്രമമായി ; ഉദ്ഘാടനം ശനിയാഴ്ച ചെന്നൈയും ബംഗലൂരുവും തമ്മില്‍, ഫൈനല്‍ മെയ് 12 ന് 


മുംബൈ : ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സര ക്രമം പ്രഖ്യാപിച്ചു. മാര്‍ച്ച് 23 ന് ചെന്നൈയില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. 

ഗ്രൂപ്പ് ഘട്ടത്തിലെ മല്‍സരങ്ങള്‍ മെയ് അഞ്ചിന് അവസാനിക്കും. മെയ് ഏഴു മുതല്‍10 വരെയാണ് പ്ലേ ഓഫ് മല്‍സരങ്ങള്‍ നടക്കുക. മെയ് 12 നാണ് ഫൈനല്‍. എല്ലാ ടീമുകള്‍ക്കും ഹോം ഗ്രൗണ്ടില്‍ ഏഴു മല്‍സരങ്ങള്‍ വീതം കളിക്കാനാകും. തിരുവനന്തപുരത്ത് മല്‍സരം ഇല്ല. 

ലോകകപ്പിന് 23 ദിവസം മുമ്പാണ് ഐപിഎല്‍ ടൂര്‍ണമെന്റിന് സമാപനമാകുക. പൊതു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതാണ് ഐപിഎല്‍ മല്‍സര ക്രമം വൈകാന്‍ കാരണമായത്. തെരഞ്ഞെടുപ്പ് വേളയില്‍ ടൂര്‍ണമെന്റിന് സുരക്ഷ ഒരുക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് ഐപിഎല്‍ അധികൃതരെ അറിയിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com