കിരീടമില്ല, കുറ്റബോധവും; ഇനി മിയാമിയില്‍ കാണാമെന്ന് ഫെഡറര്‍

ഓസ്ട്രിയന്‍ താരമായ ഡൊമിനിക് തെയിമിനോട് 3-6,6-3, 7-5 എന്നിങ്ങനെയായിരുന്നു ഫെഡററുടെ തോല്‍വി. ജയിച്ചിരുന്നെങ്കില്‍ ലോക നാലാം നമ്പറിലേക്ക് ഫെഡററര്‍ എത്തിയേനെ. 
കിരീടമില്ല, കുറ്റബോധവും; ഇനി മിയാമിയില്‍ കാണാമെന്ന് ഫെഡറര്‍

ഇന്ത്യന്‍ വെല്‍സ്: തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യന്‍ വെല്‍സില്‍ നിന്ന് ഫെഡറര്‍ വെറും കയ്യോടെ മടങ്ങുന്നത്. എന്നാല്‍ തനിക്ക് കുറ്റബോധമില്ലെന്നും മിയാമിയില്‍ പൂര്‍ണ ഫോമില്‍ കളിക്കാനിറങ്ങുമെന്നും ഇതിഹാസ താരം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓസ്ട്രിയന്‍ താരമായ ഡൊമിനിക് തെയിമിനോട് 3-6,6-3, 7-5 എന്നിങ്ങനെയായിരുന്നു ഫെഡററുടെ തോല്‍വി. ജയിച്ചിരുന്നെങ്കില്‍ ലോക നാലാം നമ്പറിലേക്ക് ഫെഡററര്‍ എത്തിയേനെ. 

പരാജയം അപ്രതീക്ഷിതമല്ലെന്നും പരിക്കും കഠിനമായ മത്സരവും കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. 
കരിയറിലെ 100-ാം മത്സരം ദുബൈയില്‍ പൂര്‍ത്തിയാക്കിയ ഫെഡറര്‍ 20 ഗ്രാന്‍സ്ലാമുകളാണ് സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്. 

കഴിഞ്ഞ മൂന്ന് ആഴ്ചയായി നിരന്തരമായി കളിക്കുകയായിരുന്നുവെന്നും ശരീരം പൂര്‍ണ ഫോമിലാണെന്നും മൂന്ന് തവണ മിയാമിയില്‍ കിരീടം ഉയര്‍ത്തിയ താരം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ വെല്‍സില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഫെഡറര്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് മത്സരം പിടിവിട്ടത്. ലോക എട്ടാം നമ്പര്‍ താരമായ തെയിമിന്റെ ആദ്യ എടിപി  മാസ്റ്റേഴ്‌സ് 1000 കിരീടമാണിത്. ഫെഡറര്‍ക്കെതിരെ തെയിം നേടിയ മൂന്നാം ജയവുമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com