കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുവാന്‍ മലയാളി താരം എത്തുന്നു; കെ പി രാഹുലിനെ മഞ്ഞപ്പട സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ അണ്ടര്‍ 17 താരവുമാണ് രാഹുല്‍
കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുവാന്‍ മലയാളി താരം എത്തുന്നു; കെ പി രാഹുലിനെ മഞ്ഞപ്പട സ്വന്തമാക്കി

മലയാളി താരം കെ.എല്‍.രാഹുല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും. ഇന്ത്യന്‍ ആരോസിന്റെ ഭാഗമായിരുന്നു രാഹുല്‍. മികച്ച പ്രകടനമാണ് രാഹുല്‍ ആരോസിന് വേണ്ടി ഈ സീസണില്‍ പുറത്തെടുത്തത്. 

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ അണ്ടര്‍ 17 താരവുമാണ് രാഹുല്‍. ധീരജ് സിങ്, ജെക്‌സന്‍ സിങ്, മുഹമ്മദ് റാകിപ്, നൊഹ്ദംബെ നവോറെമിനെയുമാണ് രാഹുലിന് മുന്‍പ് ഇന്ത്യന്‍ അണ്ടര്‍ 17 ടീമില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചുവിട്ട ഇന്ത്യന്‍ ആരോസ് സംഘത്തിലും  രാഹുല്‍ ഉണ്ടായിരുന്നു. മാത്രമല്ല, അണ്ടര്‍ 23 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീമിലേക്കും ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളായ ധീരജും സഹലും രാഹുലും ഇടം നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com