കോഹ്‌ലി മികച്ച ക്യാപ്ടനാകുന്നത് ഇയാള്‍ കൂടി ടീമിലുള്ളപ്പോള്‍ ; തുറന്നുപറഞ്ഞ് കുംബ്ലെ

മറ്റാരേക്കാളും നന്നായി മല്‍സരഗതി നിരീക്ഷിക്കാനാകും. ആവശ്യമായ ബൗളിംഗ് ചേഞ്ച് അടക്കമുള്ള മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടാനും കഴിയും
കോഹ്‌ലി മികച്ച ക്യാപ്ടനാകുന്നത് ഇയാള്‍ കൂടി ടീമിലുള്ളപ്പോള്‍ ; തുറന്നുപറഞ്ഞ് കുംബ്ലെ


ന്യൂഡല്‍ഹി : ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയോടെ വിരാട് കോഹ്‌ലിയുടെ നായകത്വം അടക്കം വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. മുന്‍ നായകന്‍ എംഎസ് ധോണിയുടെ ടീമിലെ അംഗത്വം അടക്കം ചര്‍ച്ചയാകുമ്പോഴാണ് വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി മുന്‍നായകനും മുന്‍ പരിശീലകനുമായ അനില്‍ കുംബ്ലെ രംഗത്തെത്തിയത്. 

എംഎസ് ധോണി ടീമില്‍ ഉള്ളപ്പോഴാണ് ക്യാപ്ടന്‍ പദവി വിരാട് കോഹ്‌ലിക്ക് കൂടുതല്‍ സുഖകരമാകുന്നതെന്ന് അനില്‍ കംബ്ലെ പറഞ്ഞു. ധോണി വിക്കറ്റിന് പിന്നിലുള്ളത് കോഹ്‌ലിക്ക് വളരെ ആശ്വാസമാണ്. കളിക്കിടെ, ധോണിയുമായുള്ള ചര്‍ച്ചകളും മികച്ച തീരുമാനം എടുക്കാന്‍ കോഹ്‌ലിക്ക് ഗുണകരമാകുന്നുണ്ട്. 

ധോണി ദീര്‍ഘകാലം നായകനായ കളിക്കാരനാണ്. വിക്കറ്റിന് പിന്നിലിരുന്ന് , മറ്റാരേക്കാളും നന്നായി മല്‍സരഗതി നിരീക്ഷിക്കാനാകും. ആവശ്യമായ ബൗളിംഗ് ചേഞ്ച് അടക്കമുള്ള മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടാനും കഴിയും. മാത്രമല്ല ബൗളര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങല്‍ നല്‍കാനും പരിചയസമ്പന്നനെന്ന നിലയില്‍ ധോണിക്ക് കഴിയും. 

ധോണിയുടെ അഭാവം ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് മല്‍സരങ്ങള്‍ ധോണി കളിച്ചിരുന്നില്ല. അന്ന് കോഹ്‌ലി ഫീല്‍ഡ് ചേഞ്ചിംഗ്, ബൗളിംഗ് ചേഞ്ച് അടക്കമുള്ള സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടി. സാധാരണ ധോണിയുമായി കോഹ്‌ലി നിര്‍ണായ സന്ദര്‍ഭങ്ങളില്‍ ആശയവിനിമയം നടത്താറുണ്ട്. മാത്രമല്ല, ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളില്‍ കോഹ്‌ലി ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍, ബൗളര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി കളി നിയന്ത്രിച്ചിരുന്നത് ധോണിയാണെന്നും അനില്‍ കുംബ്ലെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com