തോറ്റ് തോറ്റ് നിന്നിട്ടും ഇത്രയും വര്‍ഷം ക്യാപ്റ്റനാക്കി; കോഹ് ലി ബാംഗ്ലൂരിനോട് നന്ദി പറയണം എന്ന് ഗൗതം ഗംഭീര്‍

മൂന്ന് വട്ടം വീതം ഐപിഎല്‍ കിരീടം നേടിയ ധോനിയുമായും, രോഹിത് ശര്‍മയുമായും കോഹ് ലിയെ താരതമ്യം ചെയ്യരുത് എന്നും ഗംഭീര്‍ പറയുന്നു
തോറ്റ് തോറ്റ് നിന്നിട്ടും ഇത്രയും വര്‍ഷം ക്യാപ്റ്റനാക്കി; കോഹ് ലി ബാംഗ്ലൂരിനോട് നന്ദി പറയണം എന്ന് ഗൗതം ഗംഭീര്‍

നിരാശാജനകമായ ഫലങ്ങള്‍ ഇത്രയുമുണ്ടായിട്ടും നായകനായി തുടരുവാന്‍ അനുവദിക്കുന്നതില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് വിരാട് കോഹ് ലി നന്ദി പറയണം എന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. മൂന്ന് വട്ടം വീതം ഐപിഎല്‍ കിരീടം നേടിയ ധോനിയുമായും, രോഹിത് ശര്‍മയുമായും കോഹ് ലിയെ താരതമ്യം ചെയ്യരുത് എന്നും ഗംഭീര്‍ പറയുന്നു. 

തന്ത്രങ്ങള്‍ കൈമുതലായുള്ള നായകനായി കോഹ് ലിയെ എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകുവാനുണ്ട്. ഏഴ്, എട്ട് വര്‍ഷത്തോളമായി കോഹ് ലി ബാംഗ്ലൂരിന്റെ നായകനായിരിക്കുന്നു. ടൂര്‍ണമെന്റില്‍ കിരീടത്തിലേക്ക് ടീമിനെ എത്തിക്കുവാന്‍ സാധിക്കാത്ത ഒരു നായകനെ ഇത്രയും വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തുക എന്നത് വലിയ കാര്യമാണ്. അങ്ങിനെയൊരു ഭാഗ്യം പല ക്യാപ്റ്റന്‍മാര്‍ക്കും ലഭിച്ചിട്ടില്ലെന്നും ഗംഭീര്‍ പറയുന്നു. 

കിരീടത്തിനായി ഇനിയും കാത്തിരിക്കുവാന്‍ വയ്യെന്ന് പറഞ്ഞായിരുന്നു പതിനൊന്നാം ഐപിഎല്‍ സീസണിനായി കോഹ് ലിയും സംഘവും എത്തിയത്. എന്നാല്‍ അന്നും ബാഗ്ലൂരിന് കാലിടറി. ലോക കപ്പ് വര്‍ഷം എത്തുന്ന ഐപിഎല്‍ ബാംഗ്ലൂര്‍ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തെറ്റായ തീരുമാനങ്ങളാണ് ഈ വര്‍ഷങ്ങളിലെല്ലാം ബാംഗ്ലൂരിനെ തോല്‍വിയിലേക്ക് നയിച്ചത് എന്നായിരുന്നു കിരീടം നേടുവാന്‍ സാധിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് കോഹ് ലിയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com