ക്രിക്കറ്റ് താരം കുഴഞ്ഞു വീണ് മരിച്ചു, സംഭവം ബാറ്റ് ചെയ്യവെ

ഗ്രൗണ്ടില്‍ വീണ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചിരുന്നു
ക്രിക്കറ്റ് താരം കുഴഞ്ഞു വീണ് മരിച്ചു, സംഭവം ബാറ്റ് ചെയ്യവെ

കൊല്‍ക്കത്ത: ബാറ്റിങ് പരിശീലനത്തിനിടെ കുഴഞ്ഞു വീണ് മരിച്ച് ക്രിക്കറ്റ് താരം. കൊല്‍ക്കത്തയിലെ സെക്കന്‍ഡ് ഡിവിഷന്‍ ക്രിക്കറ്റ് താരം സോനു യാദവ്(24) ആണ് ബുധനാഴ്ച ബാറ്റിങ് പരിശീലനത്തിന് ഇടയില്‍ മരിച്ചത്. 

ഗ്രൗണ്ടില്‍ വീണ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചിരുന്നു. ബാറ്റിങ്ങിന് ഇടയില്‍ സോനുവിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വിശ്രമിക്കുവാന്‍ സഹതാരങ്ങള്‍ നിര്‍ദേശിച്ചുവെങ്കിലും സോനു അതിന് തയ്യാറായില്ല. 

ഗ്രൗണ്ടില്‍ വീണ സോനുവിനെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ മെഡിക്കല്‍ യൂണിറ്റ് പരിശോധിച്ചതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളുവെന്നും അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com