വിജയ് ശങ്കറില്‍ ഇന്ത്യന്‍ ടീമിന് തൃപ്തി; റായിഡുവിന്റെ സാധ്യത താഴ്ന്നു

വിജയിയുടെ കളിയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്
വിജയ് ശങ്കറില്‍ ഇന്ത്യന്‍ ടീമിന് തൃപ്തി; റായിഡുവിന്റെ സാധ്യത താഴ്ന്നു

2003ലെ ലോക കപ്പില്‍ വിവിഎസ് ലക്ഷ്മണിനെ തഴഞ്ഞ് ദിനേശ് മോങ്ങിയയെ ആയിരുന്നു ഇന്ത്യ ടീമിലെടുത്തത്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ റോളിലായിരുന്നു അത്. 2011 ലോക കപ്പില്‍ യുവരാജ് സിങ്ങിനെ അഞ്ചാം ബൗളിങ് ഓപ്ഷനായി നമ്മള്‍ എല്ലാ മത്സരത്തിലും കളിപ്പിച്ചു. 2019ലെ ലോക കപ്പിലേക്ക് എത്തുമ്പോള്‍ വിജയ് ശങ്കറായിരിക്കുമോ ഇങ്ങനെ ടീമിലെ നിര്‍ണായക ഘടകമാവുക? 

വിജയ് ശങ്കറിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിജയിയുടെ കളിയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. വിജയിയുടെ സാങ്കേതിക മികവും, സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കുവാനുള്ള പ്രാപ്തിയുമാണ് ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. 

വിജയ് ശങ്കറില്‍ ടീം മാനേജ്‌മെന്റ് ഇങ്ങനെ സംതൃപ്തരാവുമ്പോള്‍ അതില്‍ തിരിച്ചടി നേരിടുന്നത് അമ്പാട്ടി റായിഡുവാണ്. 47ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ടെങ്കിലും അത് റായിഡുവില്‍ പോലും ആത്മവിശ്വാസം നല്‍കുന്നില്ല. വെല്ലിങ്ടണില്‍ 90 റണ്‍സ് എടുത്ത് നിര്‍ണായക പ്രകടനം നടത്തിയതിന് പിന്നാലെയങ്ങോട്ട് റായിഡുവിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. 

വിജയ് ശങ്കറിലേക്ക് വരുമ്പോള്‍ സ്‌ട്രൈക്ക് മാറുന്നതിലും, പവര്‍ ഷോട്ടുകള്‍ കളിക്കുവാനുമുള്ള മികവ് താരത്തിന് പ്ലസ് പോയിന്റാണ്. വെല്ലിങ്ടണില്‍
 കീവീസിന്റെ സ്വിങ് ബൗളിങ്ങിനെ വിജയ് ശങ്കര്‍ നേരിട്ട മികവ് നമ്മള്‍ കണ്ടതാണ്. എന്നാല്‍ 9 ഏകദിനങ്ങള്‍ മാത്രമാണ് നമുക്ക് ലോക കപ്പില്‍ കളിക്കുവാനുള്ളത്. ലോക കപ്പ് പോലൊരു ടൂര്‍ണമെന്റിന്റെ പ്രാധാന്യം നിലനിര്‍ത്തി വിജയ് ശങ്കറിനെ ടീമിലേക്കെടുത്ത് റിസ്‌ക് എടുക്കാന്‍ ഇന്ത്യ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്. 

ഐപിഎല്ലിലെ കളിയാണ് ഇനി റായിഡു, പന്ത്, വിജയ് ശങ്കര്‍ എന്നിവരുടെ ലോക കപ്പ് ഭാവി നിര്‍ണയിക്കുന്നത്. നാലാം സ്ഥാനത്തേക്ക്- പന്ത്, റായിഡു, വിജയ് ശങ്കര്‍ എന്നിവര്‍ മത്സരിക്കുമ്പോള്‍, രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പന്തും കാര്‍ത്തിക്കും തമ്മിലാണ് പോര്. മൂന്നാം സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ സ്ഥാനത്തേക്ക് ജഡേജയും, നാലാം പേസര്‍ സ്ഥാനത്തേക്ക് ഉമേശ് യാദവ്, ശര്‍ദ്ദുല്‍ കൗളും കൊമ്പുകോര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com