ഐപിഎല്‍ സംപ്രേഷണം പാകിസ്ഥാനില്‍ നിരോധിച്ചു; പിഎസ്എല്‍ ഇന്ത്യ നിരോധിച്ചതിന്റെ തിരിച്ചടി

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം ഇന്ത്യയിലും നിരോധിച്ചിരുന്നു
ഐപിഎല്‍ സംപ്രേഷണം പാകിസ്ഥാനില്‍ നിരോധിച്ചു; പിഎസ്എല്‍ ഇന്ത്യ നിരോധിച്ചതിന്റെ തിരിച്ചടി

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ മത്സരങ്ങള്‍ പാകിസ്ഥാനില്‍ സംപ്രേഷണം ചെയ്യില്ല. പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍ച്ച് 23നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം ഇന്ത്യയിലും നിരോധിച്ചിരുന്നു. ഡി സ്‌പോര്‍ട്‌സ് ആയിരുന്നു ഇന്ത്യയില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണം ചെയ്തിരുന്നത്. ഡി സ്‌പോര്‍ട്‌സ് സംപ്രേഷണത്തില്‍ നിന്നും പിന്മാറിയതിന് പുറമെ, പിഎസ്എല്ലിന്റെ പ്രൊഡ്യുസര്‍ റോളില്‍ നിന്നും ഐഎംജി റിലയന്‍സും പിന്മാറുകയുണ്ടായി. 

സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുവാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഇല്ല. എന്നാല്‍ പിഎസ്എല്ലിന്റെ സമയത്ത് ഇന്ത്യന്‍ കമ്പനികളും, ഇന്ത്യന്‍ ഭരണകൂടവും പാകിസ്ഥാനെ നേരിട്ട രീതിയോട് ഒരിക്കലും ഞങ്ങള്‍ക്ക് പൊറുക്കുവാനാവില്ലെന്നും, ഐപിഎല്‍ പാകിസ്ഥാനില്‍ സംപ്രേഷണം ചെയ്യുന്നതിനോട് സഹിഷ്ണുത പുലര്‍ത്താനാവില്ലെന്നും പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com