യൂനിവേ‌ഴ്‌സ് ബോസ് ഈസ് ബാക്ക്; ദേഖോ വോ ആ​ഗയാ; ഗെയ്‌ലിന്റെ ഇത്തവണത്തെ വരവ് ഇങ്ങനെ (വീഡിയോ)

ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ഗെയ്‌ലിന്‍റെ അവസാന സീസണാകും ഇക്കുറി എന്നാണ് വിലയിരുത്തല്‍
യൂനിവേ‌ഴ്‌സ് ബോസ് ഈസ് ബാക്ക്; ദേഖോ വോ ആ​ഗയാ; ഗെയ്‌ലിന്റെ ഇത്തവണത്തെ വരവ് ഇങ്ങനെ (വീഡിയോ)

മൊഹാലി: വെസ്റ്റിൻഡ‍ീസ് അതികായൻ ക്രിസ് ​ഗെയിലിനെക്കുറിച്ച് വിശേഷണങ്ങൾ ആവശ്യമില്ല. 39 വയസ് പിന്നിട്ടിട്ടും ഇപ്പോഴും താരം കളിക്കളത്തിൽ സജീവമാണ്. ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ വിൻ‍ഡീസ് ടീമിൽ മടങ്ങിയെത്തിയ ​ഗെയ്ൽ മാരക ഫോമിലാണ് ഇപ്പോൾ ബാറ്റ് വീശുന്നത്. താൻ യൂനിവേഴ്സ് ബോസാണെന്ന് ക്രിസ് ​ഗെയ്ൽ സ്വയം വിശേഷിപ്പിക്കാറുണ്ട്. 

ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ഗെയ്‌ലിന്‍റെ അവസാന സീസണാകും ഇക്കുറി എന്നാണ് വിലയിരുത്തല്‍. വരുന്ന സെപ്‌റ്റംബറില്‍ 40 വയസ് തികയുന്ന ​ഗെയ്ൽ കഴിഞ്ഞ സീസണ്‍ മുതല്‍ കിങ്സ് ഇലവന്‍ പഞ്ചാബിനായാണ് കളിക്കുന്നത്. ഈ സീസണിലെ ഐപിഎല്‍ ഗെയ്‌ലിനും കിങ്സ് ഇലവനും പ്രധാനമാണ്. 

സീസണിലെ പോരാട്ടം ശനിയാഴ്ച തുടങ്ങാനിരിക്കെ ​ഗെയ്ലിനെ ഒരു വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് പഞ്ചാബ്. വീഡിയോയില്‍ 'യൂനിവേ‌ഴ്‌സ് ബോസ് ഈസ് ബാക്ക് ' എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഗെയ്‌ല്‍ പ്രത്യക്ഷപ്പെടുന്നത്. പതിവ് പൊടിക്കൈകൾ ചേർത്ത് ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ് താരം. 

ഐപിഎല്ലില്‍ 112 മത്സരങ്ങള്‍ കളിച്ച ഗെയ്‌ല്‍ 3996 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു വിദേശ താരത്തിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍ വേട്ടയാണിത്. നാല് സെഞ്ച്വറിയും 24 അർധ സെഞ്ച്വറിയും ഗെയ്‌ലിനുണ്ട്. ഐപിഎല്‍ കരിയറില്‍ 292 സിക്‌സുകളും ഗെയ്‌ലിന്‍റെ പേരിലുണ്ട്. കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവനായി 11 മത്സരങ്ങളില്‍ നിന്ന് 146 സ്‌ട്രൈക്ക് റേറ്റില്‍ 360 റണ്‍സാണ് താരം അടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com