റയലും ബാഴ്‌സയുമല്ല; രാഹുല്‍ ഗാന്ധിയുടെ ഇഷ്ടവോട്ട് യുവന്റസിന്; കാരണമിതാണ്

ഫുട്‌ബോളിനോടുള്ള തന്റെ  ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
റയലും ബാഴ്‌സയുമല്ല; രാഹുല്‍ ഗാന്ധിയുടെ ഇഷ്ടവോട്ട് യുവന്റസിന്; കാരണമിതാണ്

ഇംഫാല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിനിടെ ഫുട്‌ബോളിനോടുള്ള തന്റെ  ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള സംവാദത്തിനിടെയാണ് അപ്രതീക്ഷിതമായുള്ള ചോദ്യം രാഹുല്‍ നേരിട്ടത്. 

മണിപ്പൂരിലെ ഇംഫാലില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള സംവാദം എന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നിലേക്ക് തുടരെ തുടരെ ചോദ്യങ്ങളെത്തി. അതിലൊരു ചോദ്യം. റയല്‍ മാഡ്രിഡ് ആരാധകനാണോ അതോ ബാഴ്‌സലോണ ആരാധകനാണോ എന്നതായിരുന്നു. ഒട്ടും അമാന്തിക്കാതെ താന്‍ ഒരു യുവന്റസ് ആരാധകനാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

അതിന് ശേഷം അദ്ദേഹം തന്റെ ഇഷ്ടത്തെ കൃത്യമായി തന്നെ വ്യക്തമാക്കി. റയല്‍ മാഡ്രിഡോ ബാഴ്‌സലോണയോ ഇഷ്ട ടീം എന്ന ചോദ്യത്തിന് ഉത്തരം റയലാണ്. അതിന്റെ കാരണം അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലില്‍ കളിക്കുന്ന സമയത്ത്  റയല്‍ ആരാധകനായിരുന്നു. പിന്നീട് അദ്ദേഹം യുവന്റസിലേക്ക് പോയി. അതിനാല്‍ ഇപ്പോള്‍ യുവന്റസാണ് തന്റെ ഇഷ്ട ടീം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com