അവിടെ കോഹ് ലിയെ റെയ്‌ന വെട്ടി, 5,000 എന്ന മാന്ത്രിക സംഖ്യ ആദ്യം പിന്നിട്ട് റെയ്‌ന

ചെപ്പോക്കില്‍ ടോസ് നേടി ധോനി ബൗളിങ് തെരഞ്ഞെടുത്തപ്പോള്‍ കോഹ് ലിയാവും 5000ലേക്ക് ആദ്യമെത്തുക എന്ന് തോന്നിച്ചു
അവിടെ കോഹ് ലിയെ റെയ്‌ന വെട്ടി, 5,000 എന്ന മാന്ത്രിക സംഖ്യ ആദ്യം പിന്നിട്ട് റെയ്‌ന

ആരാദ്യം എന്നതായിരുന്നു ചോദ്യം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ആ ചരിത്ര നേട്ടം മറികടക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ സുരേഷ് റെയ്‌നയ്ക്ക് പിഴച്ചില്ല. ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി റെയ്‌ന. 

ചെപ്പോക്കില്‍ ടോസ് നേടി ധോനി ബൗളിങ് തെരഞ്ഞെടുത്തപ്പോള്‍ കോഹ് ലിയാവും 5000ലേക്ക് ആദ്യമെത്തുക എന്ന് തോന്നിച്ചു. എന്നാല്‍ ഹര്‍ഭജന്റെ കളിക്ക് മുന്നില്‍ കോഹ് ലിയുടെ കണക്കു കൂട്ടലെല്ലാം തെറ്റിയപ്പോള്‍ ആ ചരിത്ര നേട്ടം ആദ്യം റെയ്‌നയുടെ ബാറ്റില്‍ നിന്നായി. 

4,985 റണ്‍സോടെയാണ് റെയ്‌ന സീസണിലെ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. കോഹ് ലിക്ക് 5000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്തുവാന്‍ ഇനി 46 റണ്‍സ് കൂടി വേണം. 177 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 138.15 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് റെയ്‌ന 5000 റണ്‍സ് പിന്നിടുന്നത്. 

35 അര്‍ധ ശതകവും ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 2013ല്‍ പഞ്ചാബിന് എതിരെയായിരുന്നു റെയ്‌നയുടെ സെഞ്ചുറി. മൂന്ന് ഐപിഎല്‍ സീസണുകളില്‍ 500 റണ്‍സിന് മുകളിലും റെയ്‌ന സ്‌കോര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com