മുന്നില്‍ രണ്ട് ലോകകപ്പുകള്‍ മാത്രം; വിരമിക്കല്‍ തീരുമാനവുമായി മലിംഗ; മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ശ്രീലങ്കയുടെ പരിമിത ഓവര്‍ ക്യാപ്റ്റനും  പേസറുമായ ലസിത് മലിംഗ
Lasith-Malinga-bowls-190316G1050
Lasith-Malinga-bowls-190316G1050

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന്യുടെ പരിമിത ഓവര്‍ ക്യാപ്റ്റനും  പേസറുമായ ലസിത് മലിംഗ. ഈ വര്‍ഷം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നും താരം വ്യക്തമാക്കി. 2020ല്‍ ഓസ്‌ട്രേലിയയില്‍ വച്ചാണ് ടി20  ലോകകപ്പ്. ടെസ്റ്റ് മത്സരങ്ങളില്‍ നേരത്തെ തന്നെ മലിംഗ വിരമിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയുമായുള്ള ടി20 പോരാട്ടത്തില്‍ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ മലിംഗ തന്റെ വിക്കറ്റ് നേട്ടം 97ല്‍ എത്തിച്ചു. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിന് തൊട്ടരികിലാണിപ്പോള്‍ ലങ്കന്‍ നായകന്‍. 98 വിക്കറ്റുകളുമായി ഷാഹിദ് അഫ്രീദിയാണ് ഒന്നാമത്. 

അതിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം ഇന്ന് തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കകനത്ത തിരിച്ചടിയാകുന്ന തീരുമാനവും മലിംഗ എടുത്തിട്ടുണ്ട്. ഐപിഎല്ലിലെ ആദ്യ ആറ് മത്സരങ്ങളില്‍ താരം ടീമിനായി കളിക്കില്ല. 

ശ്രീലങ്കന്‍ അഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിന് വേണ്ടിയാണ് 35 കാരനായ താരത്തിന്റെ പിന്‍മാറ്റം. ടീമില്‍ ഇടം നേടണമെങ്കില്‍ ശ്രീലങ്കന്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്റില്‍ താരങ്ങള്‍ കളിക്കേണ്ടത് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാത്തവരെ ലോകകപ്പ് ടീമിലേക്കും പരിഗണിക്കേണ്ട എന്ന തീരുമാനമാണ് ലങ്കന്‍ ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com