സ്‌പോര്‍ട്‌സ് ചാനലുകള്‍ക്ക് പണം കൊടുക്കേണ്ട; സൗജന്യമായി നല്‍കുന്നത് ടാറ്റ സ്‌കൈയും എയര്‍ടെല്ലും ഡിഷ് ടിവിയും

സ്‌പോര്‍ട്‌സ് ചാനലുകള്‍ സൗജ്യനമായി നല്‍കുമെന്നാണ് എയര്‍ടല്‍ ടിജിറ്റല്‍ ടിവി, ടാറ്റ സ്‌കൈ, ഡിഷ് ടിവി എന്നിവയുടെ പ്രഖ്യാപനം
സ്‌പോര്‍ട്‌സ് ചാനലുകള്‍ക്ക് പണം കൊടുക്കേണ്ട; സൗജന്യമായി നല്‍കുന്നത് ടാറ്റ സ്‌കൈയും എയര്‍ടെല്ലും ഡിഷ് ടിവിയും

ഐപിഎല്ലിന്റെ ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ പുതിയ ഓഫറുകളുമായി ഡിടിഎച്ച് കമ്പനികള്‍. സ്‌പോര്‍ട്‌സ് ചാനലുകള്‍ സൗജ്യനമായി നല്‍കുമെന്നാണ് എയര്‍ടല്‍ ടിജിറ്റല്‍ ടിവി, ടാറ്റ സ്‌കൈ, ഡിഷ് ടിവി എന്നിവയുടെ പ്രഖ്യാപനം. 

മെയ് 20 വരെയായിരിക്കും സ്‌പോര്‍ട്‌സ് ചാനലുകള്‍ സൗജന്യമായി ലഭിക്കുക. ഇതിന് ശേഷം പണം നല്‍കണം. ട്രായുടെ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഈ സമയത്ത് പുതിയ പാക്കിലേക്ക് പ്രേഷകര്‍ മാറുവാന്‍ തയ്യാറാകുമോ എന്ന ആശങ്ക ഈ ഓഫര്‍ മുന്നില്‍ വയ്ക്കുമ്പോള്‍ ഡിടിഎച്ച് കമ്പനികള്‍ക്കുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തെലുങ്ക്, കന്നഡ, ബംഗ്ല എന്നീ ഐപിഎല്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളാണ് ടാറ്റ സ്‌കൈ സൗജന്യമായി നല്‍കുന്നത്.  എയര്‍ടെല്‍, ഡിഷ് ടിവി എന്നിവയും ഇതേ സ്‌പോര്‍ട്‌സ് ചാനലുകളാണ് സൗജന്യമായി നല്‍കുന്നത്. എയര്‍ടെല്‍ എച്ച്ഡി സ്‌പോര്‍ട്‌സ് ചാനലുകള്‍ കൂടി സൗജന്യമായി നല്‍കുന്നു. 

ട്രായുടെ പുതിയ നിര്‍ദേശം വന്നതിന് ശേഷം ഡിടിഎച്ച് നിരക്കിലെ വര്‍ധനവ് ചൂണ്ടി പ്രേഷകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം വന്നിരുന്നു. ഇങ്ങനെ കമ്പനി മാറി പോയ പ്രേഷകരെ കൂടി തിരികെ കൊണ്ടുവരുവാനാണ് സ്‌പോര്‍ട്‌സ് ചാനലുകള്‍ സൗജന്യമായി നല്‍കി അവര്‍ ലക്ഷ്യം വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com