അശ്വിന്റെ മങ്കാദിങ്, പക്ഷേ കോര്‍ട്‌നി വാല്‍ഷ് എന്തിനാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുന്നത്? 

വലിയ നേട്ടം മുന്നിലുണ്ടായിട്ടും 1987 ലോക കപ്പില്‍ പാകിസ്ഥാനി താരം സലീം ജാഫറിനെ വാല്‍ഷ് മങ്കാദെ രീതിയില്‍ ഔട്ട് ആക്കാതിരുന്നതാണ് സംഭവം
അശ്വിന്റെ മങ്കാദിങ്, പക്ഷേ കോര്‍ട്‌നി വാല്‍ഷ് എന്തിനാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുന്നത്? 

മങ്കാദിങ് വിക്കറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നതിന് ഇടയില്‍ കോര്‍ട്‌നി വാല്‍ഷ് ആണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ലിസ്റ്റിലേക്ക് വരുന്നത്. ക്രിക്കറ്റ് നിയമത്തിനുള്ളില്‍ വരുന്നുവെങ്കിലും കളിയുടെ മാന്യതയ്ക്ക് നിരയ്ക്കാത്ത മങ്കാദെ ബട്ട്‌ലര്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ ആ ചര്‍ച്ച കൂടി വീണ്ടും തിരികെ കൊണ്ടുവരികയാണ് അശ്വിന്‍. 

അശ്വിന്റെ വിവാദ പുറത്താക്കല്‍ വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം കോര്‍ട്ട്‌നി വാല്‍ഷിന്റെ മങ്കാദെ സംഭവമാണ് ചൂണ്ടിക്കാണിക്കുന്നത്.  വലിയ നേട്ടം മുന്നിലുണ്ടായിട്ടും 1987 ലോക കപ്പില്‍ പാകിസ്ഥാനി താരം സലീം ജാഫറിനെ വാല്‍ഷ് മങ്കാദെ രീതിയില്‍ ഔട്ട് ആക്കാതിരുന്നതാണ് സംഭവം. 

പാകിസ്ഥാന് അവസാന പന്തില്‍ ആ സമയം ജയിക്കുവാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. വാല്‍ഷ് ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ താരം ഓടാന്‍ തയ്യാറായി ക്രീസില്‍ നിന്നും പുറത്തേക്കിറങ്ങി. ഇത് കണ്ട വാല്‍ഷ് ഔട്ട് ആക്കുവാന്‍ മുതിരാതെ കയ്യുംകെട്ടി നോക്കി നിന്നു. 

കളിയില്‍ വിന്‍ഡിസ് തോല്‍ക്കുകയും, പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ താരത്തെ പുറത്താക്കിയിരുന്നു എങ്കില്‍ വിന്‍ഡിസിന് ആ കളിയില്‍ ജയം പിടിക്കാമായിരുന്നു. കാരണം ആ സമയം പാകിസ്ഥാന്റെ കയ്യിലുണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com